നോയിഡ: പോലീസ് വെടിവെയ്പില്‍ തലയ്ക്ക് ഒരു ലക്ഷം രൂപ വിലയിട്ട കുറ്റവാളി കൊല്ലപ്പെട്ടു. നോയിഡ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിരവധി കൊലപാതക കേസുകളിലെ പ്രതിയായ ശ്രാവണ്‍ ചൗധരിയാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ മൂന്ന് പോലീസുകാര്‍ക്ക് പരിക്ക് പറ്റി.
ഇയാളില്‍ നിന്ന് ഒരു എകെ 47 നും തോക്കും പിടിച്ചെടുത്തു. രണ്ടു പോലീസ് സ്‌റ്റേഷനുകളുടെ നേതൃത്വത്തില്‍ അരലക്ഷം രൂപ വീതം ഇയാളെ പിടികൂടുന്നവര്‍ക്കായി പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. വെടിയേറ്റ ഇയാളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷപ്പെട്ടില്ല.
Post Your Comments