Latest NewsKeralaNews

ഇന്ത്യയെ വേശ്യയായി ചിത്രീകരിച്ച മാഗസിനൊപ്പം മുഖ്യമന്ത്രിയുടെ ആശംസയും

കൊച്ചി: ഇന്ത്യയെ വേശ്യയായി ചിത്രീകരിച്ച മാഗസിനോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസയും. തൃക്കാക്കര ഗവണ്‍മെന്റ് മോഡല്‍ എഞ്ചിനീയറിംഗ് കോളേജിലെ സ്റ്റാഫ് എഡിറ്റര്‍ എം.സജീഷിന്റെ നേതൃത്വത്തിലുള്ള നോമിനേറ്റഡ് യൂണിയനാണ് നഗ്‌നത അവകാശമാണെന്ന് സ്ഥാപിക്കുകയും, പ്രധാനമന്ത്രിയെ ആക്ഷേപിക്കുകയും ചെയ്ത മാഗസിൻ പുറത്തിറക്കിയിരിക്കുന്നത്.

Read Also: ചെങ്ങന്നൂരിൽ തങ്ങളുടെ പിന്തുണ ആര്‍ക്കാണോ ആ സ്ഥാനാര്‍ത്ഥി ജയിക്കും; കെ.എം.മാണി

നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനെക്കുറിച്ചുള്ള വിശകലനത്തില്‍ ഭാരതത്തെ വില കൂടിയ വേശ്യ എന്നാണ് പത്രാധിപ സമിതി അംഗമായ മുഹമ്മദ് ഷഫീഖ് എഴുതിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ആശംസയ്ക്ക് തൊട്ടുമുന്നിലത്തെ പേജില്‍ നഗ്‌നയായ സ്ത്രീയുടെ ചിത്രമാണ്. സ്ത്രീകളെ ഉൾപ്പെടെയുള്ളവരെ വിവരണങ്ങളിലും വിശദീകരണങ്ങളിലും മോശമായി ചിത്രീകരിച്ചിരിക്കുകയാണ്. നഗ്‌നതയ്ക്ക് ഭ്രഷ്ട് കല്‍പ്പിച്ചവര്‍ ‘ എന്ന് പേരിട്ടിരിക്കുന്ന മാസികയിൽ സ്ത്രീ വെറും ഭോഗവസ്തുവാണെന്ന് കാണിക്കാനായി നഗ്നയായ സ്ത്രീയെ മാഗസിനില്‍ ഉടനീളം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button