Technology

ടാക്സി ചാർജ് നൽകുവാൻ ദുബായിൽ ഇനി മുതൽ പുതിയ സംവിധാനം

ദുബായ് ; ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സാംസങ് പേ ആപ്പ്, ആപ്പിൾ പേ എന്നിവയിലൂടെ ടാക്സി വാടക നൽകുന്ന സംവിധാനം ഒരുക്കി ദുബായ്. സർക്കാരിന്റെ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ദുബായ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി നെറ്റ്‌വർക്ക് ഇന്റർനാഷനലുമായി സഹകരിച്ചാണ് പുതിയ സേവനം നടപ്പാക്കുന്നത്.

“വളരെ ലളിതമായ പേയ്‌മെന്റ് സംവിധാനത്തിലൂടെ ടാക്സി യാത്ര ചെയ്യുന്നവരുടെ സംതൃപ്തിയും, സന്തോഷവും ഉയർത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന്” ആർടിഎ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി സി.ഇ.ഒ അഹമ്മദ് ഹാഷിം ബഹ്‌റോസിയാൻ പറയുന്നു. നിലവിൽ 8,000 ടാക്സി ക്യാബുകൾ പിഓഎസ്(POS) സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. ഇത് ഇനിയും ഉയർത്തി കൂടുതൽ ടാക്സി സേവനം ഉപയോഗിക്കുന്നവരിലേക്ക് എത്തിക്കുക എന്നതാണ് ലക്‌ഷ്യം.

ദുബൈ സർക്കാറിന്റെ സ്മാർട്ട് സിറ്റി പദ്ധതിയുടെ സ്മാര്ട്ട് ദുബായ്, പീപ്പിൾ ഹാപ്പിനെസ്,ആർ.ടി.എ എക്സലൻസ് എന്നീ ഉദ്ദേശലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിനാണ് സാംസങ് പേ, ആപ്പിൾ പേ എന്നിവ ഇതിനായി തിരഞ്ഞെടുത്തത്. ഉപഭോക്തൃ സംതൃപ്തി വർധിപ്പിക്കുകയും ഉപഭോക്താവിനെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്ന സേവനദാതാവിനാണ് ആർടിഎ മുൻഗണന നൽകുകയെന്നും ഇതിനായി ആഗോള തലത്തിൽ നിലവാരമുളള സാങ്കേതികവിദ്യകളാണ് തിരഞ്ഞെടുക്കുന്നതെന്നും അഹമ്മദ് ഹാഷിം പറഞ്ഞു.

ALSO READ ;ഗള്‍ഫില്‍ നിന്ന് നാട്ടിലേയ്ക്ക് വന്ന ഭര്‍ത്താവിന് ബൈ പറഞ്ഞ് കാമുകനൊപ്പം മുങ്ങിയ യുവതിയുടെ കത്തും താലിമാലയും

shortlink

Related Articles

Post Your Comments

Related Articles


Back to top button