കാസർഗോഡ്: മാതാപിതാക്കളോടൊപ്പം സഞ്ചരിക്കവെ ബൈക്കിൽ ഷാൾ കുരുങ്ങി റോഡിലേക്ക് തെറിച്ചുവീണ് ബാലികയ്ക്ക് ദാരുണാന്ത്യം. പെരിയങ്ങാനം കുന്നിരിക്കൽ സജി- ബിന്ദു ദന്പതികളുടെ ഏക മകളും പരപ്പ ജിഎച്ച്എസ്എസിലെ ആറാംക്ലാസ് വിദ്യാർഥിനിയുമായ മരിയ (12) യാണു മരിച്ചത്.
ഞായറാഴ്ച രാവിലെയായിരുന്നു അപകടം. ബൈക്കിൽ മാതാപിതാക്കളുടെ നടുക്കിരുന്ന് കാസർഗോഡ് ബിരിക്കുളം ചെറുപുഷ്പം ദേവാലയത്തിലേ ഓശാനതിരുനാളിൽ പങ്കെടുക്കാൻ പോകുകയായിരുന്നു മരിയ. പൊടോടുക്കത്തെ ചാമുണ്ഡേശ്വരി ക്ഷേത്രത്തിനു സമീപമെത്തിയപ്പോൾ മരിയയുടെ ചുരിദാർ ഷാൾ കാറ്റിൽ പറന്ന് ബൈക്കിന്റെ പിൻചക്രത്തിൽ കുരുങ്ങി. ശേഷം കഴുത്തിൽ ശക്തമായി മുറുകുകയും അമ്മയ്ക്കൊപ്പം റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു.
തലയ്ക്കും കഴുത്തിനും സാരമായി പരിക്കേറ്റ മരിയയെ ടന്‍ തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സജിയും ബിന്ദുവും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ALSO READ ;പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി
Post Your Comments