യുഎഇ: വന്‍ ബാങ്ക് കൊള്ള സംഘത്തെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. മേജര്‍ ജനറല്‍ അബ്ദുള്ള ഖലിഫ അല്‍ മാരിയുടെ നേതൃത്വത്തിലാണ് സംഘം പിടിയിലായത്. തായ്‌ലാന്‍ഡില്‍ നിന്നും ചില ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ബാങ്ക് കൊള്ളയടിച്ച 25 അംഗ സംഘത്തെയാണ് തായ്#യുടെ സഹകരണത്തോടെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തത്.
3.2 മില്യണ്‍ ഡോളറാണ് ഇവര്‍ കൊള്ളയടിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ കൊള്ള സംഘത്തെ പിടികൂടിയ പോലീസിനെ പരലും പ്രശംസകള്‍ കൊണ്ട് മൂടുകയാണ്. തായ് സ്വദേശികളായ 24 പ്രും തായ്‌ലന്‍ഡ് സ്വദേശിയായ ഒരാളും ചേര്‍ന്ന് വന്‍ കൊള്ള സംഘം രൂപീകരിച്ചതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചതെന്ന് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി പറഞ്ഞു.
#شرطة_دبي تقبض عصابة دولية سرقت 100 مليون بات #تايلاندي ، حيث ضبط بحوزتهم 150 هاتف ذكي و40 كمبيوتر محمول. #أخبار
#أمنكم_سعادتنا pic.twitter.com/gr3QI13ApL— Dubai Policeشرطة دبي (@DubaiPoliceHQ) March 24, 2018
സംഘം എവിടെയുണ്ടെന്നുള്ള പെട്ടെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ദുബയ് പോലീസ് ഇവരെ പിടികൂടിയത്. ഒളി സംഘേതം മനസിലാക്കിയ പോലീസ് ഉടന്‍ തന്നെ ഇവരെ പിടികൂടി. ഇവരുടെ പക്കല്‍ നിന്നും 150 മൊബൈല്‍ ഫോണ്‍, 40 ലാപ് ടോപ്പുകള്‍ മറ്റ് ഇലക്ട്രോണിക് ഡിവൈസുകളും പോലീസ് പിടിച്ചെടുത്തു.
ജനവാസ കേന്ദ്രമാണ് ഒളി സംഘേതമായി സംഘം തിരഞ്ഞെടുത്തത്. ഏഷ്യക്കാരാണ് തങ്ങള്‍ എന്ന വ്യാജേനയാണിവര്‍ അവിടെ കഴിഞ്ഞിരുന്നത്. ഇവരുടെ കൂട്ടാളികളായി ഇനിയും ആരെങ്കിലും ഉണ്ടോ എന്ന അന്വേഷണത്തിലാണ് ഇപ്പോള്‍ പോലീസ്.
Post Your Comments