ലോക രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് രണ്ട് സ്ഥാനങ്ങളാണ് ഉള്ളത്. ഏറ്റവും മലിനമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനവും സന്തോഷം നിറഞ്ഞ ലോക രാജ്യങ്ങളില്‍ ഇന്ത്യക്ക് അവസാന സ്ഥാനവുമാണ്. എന്നാല്‍ മറ്റൊരു കാര്യത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്.
കുറ്റവാളികളുടെ എണ്ണത്തില്‍ ഏറ്റവും കുറവ് ഇന്ത്യയില്‍ ആണെന്നാണ് റിപ്പോര്‍ട്ട്. ലോകത്താകമാനമുള്ള തടവുകാരുടെ എണ്ണം സംബന്ധിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്രിമിനൽ പോളിസി റിസേർച്ചിന്റെ കണക്കുകൾ പ്രകാരം അമേരിക്കയിൽ ഒരു ലക്ഷത്തിലധികം വരുന്ന അമേരിക്കക്കാരിൽ 666 പേരും ജയിലിലെ തടവുപുള്ളികളാണ്.
എന്നാല്‍ ഇന്ത്യയില്‍ ഒരു ലക്ഷം ആളുകളില്‍ 33 ഇന്ത്യക്കാര്‍ മാത്രമാണ് കുറ്റവാളികള്‍. റഷ്യയില്‍ 410 ഉം ബ്രസീലില്‍ യഥാക്രമം 323 ഉം ആണ് കുറ്റവാളികളുടെ ശതമാനക്കണക്ക്.
അയൽ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യ വീണ്ടും മുമ്പിലാണ്.പാകിസ്ഥാനിൽ ജയിൽ പുള്ളികളുടെ ജനസംഖ്യ 44 ആയിരുന്നു. നേപ്പാൾ 65 ആയി, ശ്രീലങ്ക 78, ബംഗ്ലാദേശ് 48 ചൈന 118 ഉം ആണ് .
ഇന്ത്യന്‍ ജയിലുകളെ സംബന്ധിച്ച് കുറ്റവാളികളേക്കാള്‍ വിചാരണ പൂർത്തിയാക്കാനായി കാത്തിരിക്കുന്നവരാണ് കൂടുതല്‍. ഇന്ത്യന്‍ ജയിലുകളില്‍ സൗകര്യങ്ങൾ വളരെ കുറവാണ്.ഒരേ സെല്ലില്‍ ആളുകളെ കുത്തി നിറയ്ക്കുന്ന പ്രവണതയും കണ്ടുവരുന്നു.
ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ നാഷണല്‍ ലീഗൽ സർവീസസ് അതോറിറ്റിയോട് (നൽസ) സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു.
Post Your Comments