ഈ വിവരങ്ങള്‍ ഫേസ്ബുക്കിന് കൈമാറാതിരിക്കാന്‍ സൂക്ഷിക്കുക. പേഴ്‌സണല്‍ ഇ മെയില്‍ ഐഡിയോ ഒഫീഷ്യല്‍ ഇ മെയില്‍ ഐഡിയോ ഫേസ്ബുക്കില്‍ ഒരിടത്തും നല്‍കാതിരിക്കുക. ഇമെയില്‍ ചോര്‍ത്തി വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഹാക്കര്‍മാര്‍ ഉണ്ട്.
അതുപോലെ കഴിവതും നമ്മുടെ പേഴ്‌സണല്‍ മൊബൈല്‍ നമ്പര്‍ ഫേസ്ബുക്കിൽ നല്‍കാതിരിക്കുക. മറ്റുള്ളവര്‍ക്ക് കാണുന്ന തരത്തില്‍ വീട്ടിലെയോ ഓഫീസിലെയോ ഫോണ്‍ നമ്പര്‍ ആഡ് ചെയ്യരുത്. ഓരോ രാജ്യത്തെയും ഫേസ്ബുക്ക് ഉപയോക്താക്കളുടെ നമ്പര്‍ പ്രത്യേകം ചോര്‍ത്താനാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
മാത്രമല്ല ഒരിക്കലും വീടിന്റെ മേല്‍വിലാസവും ചിത്രങ്ങളും പോസ്റ്റ് ചെയ്യരുത്. വീടിന്റെ പശ്ചാത്തലം വ്യക്തമാക്കുന്ന ചിത്രങ്ങള്‍ നോക്കി മോഷണം വരെ നടത്തുന്നവരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മേല്‍വിലാസം ശേഖരിച്ച് വിവിധ തട്ടിപ്പുകള്‍ നടത്തുന്നവരുമുണ്ട്.
പബ്ലിക്കായി വ്യക്തികളുടെ ജോലി വിവരങ്ങള്‍ നല്‍കുന്നതും അപകടം ക്ഷണിച്ചുവരുത്തും. സൈബര്‍ ഹാക്കര്‍മാര്‍ക്ക് തൊഴിലിടത്തെ കംപ്യൂട്ടര്‍ നെറ്റുവര്‍ക്കുകളടക്കം കണ്ടെത്തി ഹാക്ക് ചെയ്യാനും പണി തരാനും സാധിക്കും. കമ്പനിയുടെ സോഷ്യല്‍ മീഡിയ പേജുകള്‍, അക്കൗണ്ടുകള്‍ അടക്കം ആക്രമിക്കപ്പെടാം.
Post Your Comments