Latest NewsNewsTechnology

നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാതാക്കുകയോ നിഷ്‌ക്രിയമാക്കുകയോ ചെയ്യണമോ? എങ്കില്‍ ചെയ്യേണ്ട കാര്യങ്ങള്‍

ഈ ആധുനിക കാലഘട്ടത്തില്‍ ഫേസ്ബുക്ക് അക്കൗണ്ട് ഒരു അത്യാവശ്യഘടകമായി മാറിയിരിക്കുകയാണ്. നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയോ, അത് നിര്‍ജീവമാക്കി മാറ്റാനോ നിങ്ങള്‍ ഉദ്ദേശിച്ചിട്ടുണ്ടോ. നിങ്ങളുടെ അക്കൗണ്ടിനോട് നിങ്ങള്‍ ഗുഡ് ബൈ പറയുമ്പോള്‍ ഇല്ലാതാകുന്നത് അന്യസംസ്ഥാനത്തും, വിദേരാഷ്ട്രങ്ങളിലുമുള്ള കുടുംബാംഗങ്ങളുമായും, സുഹൃത്തുക്കളുമായും സമ്പര്‍ക്കം പുലര്‍ത്താനുളള ആശയവിനിമയോപാധിയാണ്.

എന്നാല്‍ പലരുടേയും വാട്‌സ് ആപ്പും ഫേസ്ബുക്ക് അക്കൗണ്ടും ഹാക്ക് ചെയ്തതോടെ ഇപ്പോള്‍ ഫേസ്ബുക്ക് അക്കൗണ്ട് നിഷ്‌ക്രിയമാക്കുന്നതിനോ അല്ലെങ്കില്‍ പേജ് ഡിലിറ്റ് ചെയ്യുന്നതിനോ കുറിച്ചോ ആലോചിക്കുകയാണ്.

ഫേസ്ബുക്ക് നിഷ്‌ക്രിയമാക്കുന്ന വിധം

നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് നിഷ്‌ക്രിയമാക്കുന്നതിനായി അല്ലെങ്കില്‍ ഡി-ആക്ടിവേറ്റ് ചെയ്യുന്നതിനായി ഫേസ്ബുക്കിലേയ്ക്ക് നിങ്ങളുടെ അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്യുന്നതിന് അക്കൗണ്ടിലെ വിവരങ്ങള്‍ നീക്കം ചെയ്യുന്നതിനും സന്ദേശം അയക്കണം.

ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയാണെങ്കില്‍

ഫേസ്ബുക്കിലേയ്ക്ക് നിങ്ങളുടെ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മെസേജ് അയക്കുകയാണെങ്കില്‍ നിങ്ങളുടെ അക്കൗണ്ട് പൂര്‍ണമായും മാറ്റപ്പെടും. നിങ്ങള്‍ അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയോകളും ഫോട്ടോകളുമെല്ലാം ഫേസ്ബുക്ക് സെര്‍വറില്‍ നിന്നും നീക്കം ചെയ്യപ്പെടും. എന്നാല്‍ പിന്നീട് അക്കൗണ്ട് ഈ പേരില്‍ വീണ്ടും തുടങ്ങാന്‍ സാധിക്കുകയില്ല. അതുപോലെ ആദ്യത്തെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്ന വീഡിയോസും ഫോട്ടോസും വീണ്ടും പുതിയ അക്കൗണ്ടില്‍ അപ്ലോഡ് ചെയ്യാനും സാധിക്കില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button