Latest NewsNewsIndia

വിദേശത്തേക്ക് പോകുന്ന ഡോക്ടമാര്‍ക്ക് തിരിച്ചടിയായി പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശ

ന്യൂഡല്‍ഹി: വിദേശത്തേക്ക് പോകുന്ന ഡോക്ടർമാർക്ക് തിരിച്ചടിയായി നിശ്ചിതകാലം രാജ്യത്ത് തന്നെ ജോലി ചെയ്യണമെന്ന് പാര്‍ലമെന്ററി സമിതിയുടെ ശുപാർശ. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ നികുതിദായകരുടെ പണം ഉപയോഗിച്ച്‌ പഠനം പൂര്‍ത്തിയാക്കുന്ന ഡോക്ടര്‍മാര്‍ വിദേശത്തേക്ക് പോകുന്നത് വ്യാപകമായ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം.

Read Also: ആധാര്‍ വിവരങ്ങള്‍ ചോരില്ല; അൽഫോൻസ് കണ്ണന്താനം

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍നിന്ന് പഠനം പൂര്‍ത്തിയാക്കുന്ന ഡോക്ടര്‍മാര്‍ക്ക് ഒരുവര്‍ഷത്തെ ഗ്രാമീണ സേവനം നിര്‍ബന്ധിതമാക്കണമെന്നും നിശ്ചിത കാലയളവില്‍ നിര്‍ബന്ധമായും രാജ്യത്ത് ജോലിചെയ്തശേഷം മാത്രം ഡോക്ടര്‍മാരെ വിദേശത്തേക്ക് പോകാന്‍ അനുവദിക്കണമെന്നും പ്രൊഫ. രാം ഗോപാല്‍ യാദവ് അധ്യക്ഷനായ സമിതിയാണ് ശുപാർശ ചെയ്‌തത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button