ന്യൂഡല്‍ഹി: ആധാര്‍ തിരിച്ചറിയല്‍ രേഖ സുരക്ഷിതമാണെന്നാണ് അധികാരികള്‍ ആവര്‍ത്തിക്കുന്നത്. എന്നിരുന്നാലും ആധാറിലും സുരക്ഷ വീഴ്ച ഉണ്ടാകാം എന്നാണ് പുതിയ റിപ്പോര്‍ട്ട്. വ്യക്തികളുടെ ബാങ്ക് വിവരങ്ങള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ഒരു സ്വകാര്യ സ്ഥാപനത്തിന് ലഭിക്കുന്ന വിധത്തില്‍ ആധാര്‍ വിവര ശേഖരണ സംവിധാനത്തില്‍ സുരക്ഷാ വീഴ്ചയുണ്ടെന്ന വാണിജ്യ സാങ്കേതിക വാര്‍ത്താ വെബ്സൈറ്റ് ആയ സീഡി നെറ്റ് പറയുന്നു.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു കമ്പനിയുടെ സിസ്റ്റത്തിലുണ്ടായിരിക്കുന്ന സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് ആധാര്‍ ഉടമകളുടെ പേര്, 12 അക്ക യുണീക്ക് ഐഡി നമ്പറുകള്‍, ബാങ്ക് വിവരങ്ങള്‍ തുടങ്ങിയവ മറ്റൊരാള്‍ക്ക് കണ്ടെത്താന്‍ എളുപ്പമാണെന്ന് സീഡി നെറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. വിവരം പുറത്തുവിട്ടെങ്കിലും സ്ഥാപനത്തെ കുറിച്ചുള്ള മറ്റു വിവരങ്ങള്‍ റിപ്പോര്‍ട്ടിലില്ല.
ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന കരണ്‍ സെയ്നി എന്ന സുരക്ഷാ ഗവേഷകനാണ് ഈ വിവരം സീഡി നെറ്റിനോട് വെളിപ്പെടുത്തിയത്. ആധാര്‍ കാര്‍ഡുള്ള എല്ലാവരെയും ഈ പ്രശ്നം ബാധിക്കുമെന്ന് അദ്ദേഹം പറയുന്നു. അതേസമയം ഈ സംഭവത്തില്‍ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) പ്രസ്താവന പുറത്തിറക്കുമെന്ന് ഏജന്‍സി വക്താവ് വികാസ് ശുക്ല പറഞ്ഞു.
Post Your Comments