Latest NewsIndiaNews

ആകാശ് അംബാനിയുടെ വിവാഹം നിശ്ചയിച്ചു, വധു വജ്രവ്യാപാരിയുടെ മകള്‍

മുംബൈ: റി​ല​യ​ന്‍​സ്​ ഇ​ന്‍​ഡ​സ്​​ട്രീ​സ്​ ചെ​യ​ര്‍​മാ​ന്‍ മു​കേ​ഷ്​ അം​ബാ​നിയുടെ മകന്‍ ആകാശും വജ്രവ്യാപാരി റസല്‍ മേത്തയുടെ മകള്‍ ശ്ലോക മേത്തയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചു. മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂത്ത പുത്രനാണ് 25കാരനായ ആകാശ്. ലോകത്തിലെ തന്നെ വലിയ വജ്രവ്യാപാര സ്ഥാപനങ്ങളിലൊന്നായ റോസി ബ്ലൂ ഡയമണ്ട്സിന്‍റെ ഉടമ റസല്‍ മേത്തയുടെയും മോനയുടെയും ഇളയ മകളാണ് ശ്ലോക.

വിവാഹ നിശ്ചയവും കല്യാണവും സംബന്ധിച്ച വിവരങ്ങള്‍ അംബാനി കുടുംബം ഔദ്യോഗികമായി പുറത്തുവിട്ടില്ല. എന്നാല്‍, വിവാഹ നിശ്ചയ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ പുറത്തുവിട്ടു.വിവാഹ നിശ്ചയ ചടങ്ങുകള്‍ ഗോവയില്‍ വെച്ചാണ് നടന്നത്. ഈ വര്‍ഷം ആദ്യമാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടത്താന്‍ തീരുമാനിച്ചത്. ലണ്ടന്‍ സ്കൂള്‍ ഒാഫ് ഇക്കണോമിക്സിലും പ്രിന്‍സ്റ്റന്‍ സര്‍വകലാശാലയിലും ആണ് ശ്ലോക മേത്ത പഠനം പൂര്‍ത്തിയാക്കിയത്.

 

നിലവില്‍ കുടുംബ സ്ഥാപനത്തില്‍ ഡയറക്ടറും മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണക്‌ട് ഫോര്‍ എന്ന സംഘടനയുടെ സഹ സ്ഥാപകയുമാണ് ശ്ലോക. മുംബൈ ദീരുഭായ് അംബാനി ഇന്‍റര്‍നാഷണല്‍ സ്കൂളില്‍ ഒരുമിച്ച്‌ പഠിച്ച ആകാശും ശ്ലോക‍യും അടുത്ത സുഹൃത്തുകളാണ്. ആനന്ദ്, ഇഷ എന്നിവരാണ് മുകേഷ് നിത ദമ്പതികളുടെ മറ്റ് മക്കള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button