Latest NewsKeralaInternational

കള്ളനോട്ടിന്റെ ഉറവിടം തേടിപ്പോയ പോലീസ്‌ കണ്ടെത്തിയത്‌ ഞെട്ടിക്കുന്ന വിവരങ്ങള്‍

കൊച്ചി : ബംഗ്ലാദേശില്‍ കള്ളനോട്ടിന്റെ ഉറവിടം തേടിപ്പോയ പോലീസുകാര്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കഴിഞ്ഞ വര്‍ഷം തലക്കോട്ടു കള്ളനോട്ടുകളുമായി പിടിയിലായ മൂന്നംഗ സംഘത്തിലെ സഹോദരിമാരായ സുഹാനയുടെയും സഹിനയുടെയും വീട്‌ തേടിപ്പോയ പോലീസുകാര്‍ക്കാണ്
ദുരനുഭവം ഉണ്ടായത്.

ഊന്നുകല്‍ എസ്‌.ഐ: സി.എം. സൂഫിക്കും സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍ എം.എസ്‌. ജയനുമാണു ഭീതിയോടെ നാട്ടില്‍ തിരിച്ചെത്തിയത്‌. ബംഗാളിലെ മാള്‍ഡ ജില്ലയിലെ കലിയചക്കിലാണു പ്രതികളുടെ വീട്‌. ഉത്തര്‍ദാരിയപുരില്‍നിന്ന്‌ ബംഗ്ലാദേശിലേക്കു പോകുന്ന ദേശീയ പാതയോരത്താണിത്‌.

ഈ പ്രദേശത്ത് കൂടുതലും കള്ളനോട്ടുകളുടെ ഏജന്റുമാരാണ്‌ താമസിക്കുന്നത്. അതിര്‍ത്തി ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നവര്‍. പോലീസുകാര്‍ വരെ പ്രതികള്‍ക്ക് വേണ്ടി പണിയെടുക്കുന്നവര്‍.

പ്രതികളുടെ ആഡംബര വീടിനുള്ളില്‍ നിരവധി കാവല്‍ക്കാര്‍, സിസിടിവി,മുറ്റത്ത് രണ്ട് ആഡംബര കാറുകള്‍. സ്ഥലത്തെ പഞ്ചായത്തംഗത്തിന്‍റെ സഹായത്തോടെയാണ് പോലീസുകാര്‍ വിട്ടില്‍ കയറിയത്. എന്നാല്‍ അപ്പോഴേക്കും അമ്മ കുരൂണുനും സുഹാനയുടെ മകനും രക്ഷപ്പെട്ടു.

മുംബൈയിലെ ഒരു കള്ളനോട്ട് കേസിലെ പ്രതിയാണ് അമ്മ കുരൂണ്‍. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പോലീസുകാര്‍ക്ക് ഭീഷണി ഉണ്ടായി. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതോടെ ഒന്നാം പ്രതിയായിരുന്ന അനുപിനെ മൂന്നാം പ്രതിയാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button