വളർത്തുമകളായ പതിമൂന്നുവയസുകാരിയെ തുടര്‍ച്ചയായി ലൈംഗീകമായി പീഡിപ്പിച്ചു. രണ്ടാനച്ഛന് 10 വര്‍ഷം കഠിനതടവും 10000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കുട്ടിയുടെ അമ്മയെ പ്രേരണാകുറ്റത്തിന് പ്രതിയാക്കിയിരുന്നുവെങ്കിലും പിന്നീട് കോടതി വെറുതെവിട്ടു. തൃശൂര്‍ ഒന്നാം അഡീഷണല്‍ സെഷന്‍സ് പോക്സോ കോടതി ജഡ്ജി മുഹമ്മദ് റസിം ആണ് വളർത്തുമകളെ പീഡിപ്പിച്ച രണ്ടാനച്ഛന് ശിക്ഷ വിധിച്ചത്. അനാഥാലയത്തില്‍ താമസിച്ചായിരുന്നു കുട്ടി സ്കൂളില്‍ പഠിച്ചിരുന്നത്.
കുട്ടി അവധിക്ക് വീട്ടില്‍ വന്നപ്പോഴുൾപ്പെടെ നിരവധി തവണ ഇയാൾ പീഡനത്തിനിരയാക്കുകയായിരുന്നു. ചെറുതുരുത്തി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്കൂള്‍ ഓര്‍ഫനേജ് അടക്കമുള്ള സ്ഥാപനങ്ങളിലെ സാക്ഷികളടക്കമുള്ളവരെ വിചാരണ ചെയ്തു. ശാസ്ത്രീയ പരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടെന്നു കണ്ടെത്തിയിരുന്നു. വടക്കാഞ്ചേരി പോലീസ് ഇന്‍സ്പെക്ടറായിരുന്ന വിപിന്‍ദാസ്, എം.കെ. സുരേഷ്കുമാര്‍ എന്നിവരാണ് കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി പോക്സോ സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പയസ് മാത്യു ഹാജരായി. പ്രതിയെ റിമാന്‍ഡ് ചെയ്ത് ജയിലിലേക്ക് അയച്ചു. സര്‍ക്കാരിന്റെ ഇര നഷ്ടപരിഹാര ഫണ്ടില്‍നിന്നും 4,50,000 രൂപ ജില്ലാ ലീഗല്‍ സര്‍വീസ് സൊസൈറ്റി വഴി ഇരയ്ക്ക് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments