ദുബായിലേക്കെന്നു പറഞ്ഞൂ യുവതിയെ ജോലി വാഗ്ദാനം ചെയ്ത് വിദേശത്തെത്തിച്ച് ബാർ നർത്തകിയാക്കാൻ പ്രേരിപ്പിച്ചതായി പരാതി. ബാർ നർത്തകിയാകുന്നതിനെ എതിർത്തപ്പോൾ യുവതിക്ക് നേരിടേണ്ടി വന്നത് ക്രൂര പീഡനം. ദുബായിലേക്കെന്നു പറഞ്ഞെങ്കിലും യുവതിയെ എത്തിച്ചത് മസ്ക്കറ്റിൽ ആയിരുന്നു. ദുബായില്‍ സെയില്ഗേളെന്നു പറഞ്ഞാണ് ഹൈദരാബാദുകാരിയായ യുവതിയെ വിദേശത്തേക്ക് കൊണ്ടു പോയത്. എന്നാല്‍ അവിടെയെത്തിയ ശേഷം തൊഴില്‍ ദാതാക്കള്‍ യുവതിയെ മസ്കറ്റിലേക്ക് കടത്തുകയായിരുന്നു.
മസ്കറ്റില്‍ എത്തിയ യുവതിയെ ബാര്‍ നര്‍ത്തകിയാകാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍ ഇത് വിസ്സമ്മച്ചതിനെ തുടര്‍ന്ന് അവരെ ക്രൂര മര്‍ദനത്തിന് ഇരയാക്കുകയായിരുന്നു. പിന്നീട് അവിടെ നിന്ന് യുവതി രക്ഷപ്പെട്ട് ഒരു പള്ളിയില്‍ അഭയം തേടുകയും പിന്നീട് അവരെ അവിടുന്ന് ആളുകള്‍ ഇന്ത്യന്‍ എംബസ്സിയില്‍ എത്തിക്കുകയുമായിരുന്നു. എന്നാല്‍ സ്പോണ്‍സറുടെ അടുത്ത് പാസ്പോര്‍ട്ട് അകപ്പെട്ടതിനാൽ ഇവര്‍ക്ക് തിരിച്ച് വരാന്‍ മാർഗ്ഗമില്ല.
മസ്കറ്റിലേക്ക് കടത്തിയ അമ്മയെ നാട്ടിലെത്തിക്കണം എന്ന അഭ്യര്‍ത്ഥനയുമായി മകള്‍ സിന്ധു തെലങ്കാന സര്‍ക്കാരിനെ സമീപിച്ചപ്പോഴാണ് ഇക്കാര്യങ്ങള്‍ പുറത്താകുന്നത്. വിദേശ കാര്യവകുപ്പിനെ സമീപിക്കാനാണ് സർക്കാർ നീക്കം.
Post Your Comments