Latest NewsNewsGulf

ഇവയാണ് യു.എ.ഇ വിസ ആപ്ലിക്കേഷൻ തള്ളിക്കളയാനുള്ള കാരണങ്ങൾ

നാനാ ഭാഗത്തെ ഉള്ള രാജ്യങ്ങളിൽ നിന്നും ദിനം പ്രതി യു.എ.യിലേക്ക് എത്തുന്ന ജനങ്ങുടെ കണക്ക് വളരെ വലുതാണ്. ഇതിൽ സന്ദർശകരും, ജോലി തേടി എത്തുന്നവരും സ്ഥിര താമസത്തിനായി എത്തുന്നവരും ഉണ്ട്. ദിനം പ്രതി യു.എ.ഇ.അധികാരികളുടെ പക്കൽ എത്തുന്ന വിസകളുടെ എണ്ണം തിട്ട പെടുത്താവുന്നതിലും അധികമാണ്.

read also: യു.എ.ഇയില്‍ സ്വദേശി വത്കരണം ശക്തമാക്കുന്നു : വിദേശികള്‍ക്ക് തൊഴില്‍ വിസ ലഭിക്കാന്‍ ബുദ്ധിമുട്ടേറും

യു.എ.ഇ സന്ദർശിക്കുന്നവർ അവരുടെ ചിട്ട അനുസരിച്ച് ഫോം പൂരിപ്പിച്ച് നൽകുന്നതിനോടൊപ്പം മറ്റ് അനുബന്ധ രേഖകളുലും സമർപ്പിക്കേണ്ടതാണ്. പക്ഷെ ചിലപ്പോഴക്കെ വിസ ക്യാൻസൽ ആവുക പതിവുള്ള ഒരു പ്രവണത ആണ്. ഇതിന്റെ കാരണം ചുവടെ നൽകുന്ന കാരണങ്ങളാണ്.

1. മുൻപ് റെസിഡൻസ് വിസ ഉള്ള ആൾ ആ വിസ ക്യാൻസൽ ചെയ്യാതെ ആ രാജ്യത്തിന് പുറത്തു പോകുകയാണെങ്കിൽ പി.ആർ.ഓ നിങ്ങളുടെ റെസിഡെൻസൽ വിസ റെയ്ഡ് ചെയ്യും.

2. ക്രിമിനൽ പശ്ചാത്തലമുള്ളയാൾ അല്ലെങ്കിൽ തട്ടിപ്പോ മറ്റ് കേസുകളോ ഉള്ളവർക്ക് വിസ നല്ക്കുന്നതല്ല

3. മുൻപ് ടൂറിസ്റ്റ് വിസയ്‌ക്ക് അപേക്ഷിക്കുകയും പക്ഷെ യു.എ.യിലേക്ക് വരാത്തിരിക്കുകയും ചെയ്യുന്ന ആളുകൾ പിന്നീട് ആ വിസ ക്യാൻസൽ ചെയ്യുകയോ സ്പോൺസറിനെയോ പി.ആർ.ഓയെയോ അറിയിക്കാതിരിക്കുയും ചെയ്യന്നവരുടെ അപക്ഷ സ്വീകരിക്കുന്നതല്ല

4. ജോലിക്കായി അപേക്ഷിച്ച ഉദ്യോഗാർത്ഥികൾ വിസ ലഭിച്ചിട്ടും ജോലിക്ക് പ്രവേശിക്കാത്തവരുടെയും യു.എ.യിയിൽ വരാത്തവരുടെയും വിസ ക്യാൻസൽ ചെയ്യുന്നതാണ്.

5. വിസയ്‌ക്കായി പൂരിപ്പിച്ച നൽകുന്ന ഫോമിൽ അക്ഷര തെറ്റ്, പാസ്പോർട്ട്‌ നമ്പർ, പ്രൊഫഷണൽ കോഡ് എന്നിവ തെറ്റിച്ചും വ്യക്തത ഇല്ലാത്ത പൂരിപ്പിക്കുന്നവരുടെ വിസ ക്യാൻസൽ ചെയ്യുകയും ചെയ്യുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button