കൊച്ചി: ആര്‍ബിഐയുടെ ജനപ്രിയനായ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന് ഇതുവരെ ട്വിറ്റര്‍ അക്കൗണ്ട് ഇല്ല. 2012 തുടക്കം മുതല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ട്വിറ്റര്‍ അക്കൗണ്ട് ഉണ്ട്. എന്നിട്ടും എന്തുകൊണ്ട് രഘുറാം രാജന് ട്വിറ്റര്‍ അക്കൗണ്ടില്ല എന്നത് ഏവരെയും അമ്പരപ്പിച്ചിട്ടുള്ള ഒരു കാര്യമാണ്. എന്നാല്‍ താന്‍ എന്ത് കൊണ്ടാണ് ട്വിറ്ററില്‍ ചേരാത്തതെന്ന സംശയത്തിന് ഉത്തരം പറഞ്ഞിരിക്കുകയാണ് അദ്ദേഹം.
Also Read : രഘുറാം രാജന്റെ പിന്‍ഗാമി: അരുദ്ധതി ഭട്ടാചാര്യ സജീവ പരിഗണനയില്‍
‘എനിക്ക് സമയം കിട്ടാറില്ല എന്നതാണ് വസ്തുത. ഇത്തരം കാര്യങ്ങളില്‍ ചെലവഴിക്കാന്‍ സമയം കണ്ടെത്തുന്നെങ്കില്‍ സ്ഥിരമായ ഒരു സാന്നിധ്യമാവണം, എന്നാല്‍ പെട്ടെന്ന് ചിന്തിച്ച് 20-30 സെക്കന്റുകള്‍ക്കുളളില്‍ 140 അക്ഷരങ്ങളിലൊതുങ്ങുന്ന ട്വീറ്റ് ചെയ്യാനുളള കഴിവും എനിക്കില്ല’, രഘുറാം രാജന്‍ പറഞ്ഞു. ഫ്യൂച്ചര്‍ ഗ്ലോബല്‍ ഡിജിറ്റല്‍ ഉച്ചകോടിക്ക് കൊച്ചിയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഇതിന് വിശദീകരണം നല്‍കിയത്.
Post Your Comments