കോഴിക്കോട് : പേരാമ്പ്ര ഇരട്ടകൊലക്കേസില്‍ പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തവും 22 വര്‍ഷം തടവും ശിക്ഷ. വടകര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതി ചന്ദ്രനെ ശിക്ഷിച്ചത്. പണവും ആഭരണവും മോഷ്ടിക്കാന്‍ 2015ല്‍ വൃദ്ധ ദമ്പതികളായ ബാലന്‍ – ശാന്ത എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷാവിധി.
പേരാമ്പ്ര ഇരട്ടകൊലക്കേസില്‍ പ്രതി ചന്ദ്രന്‍ കുറ്റക്കാരനാണെന്ന് കോടതി ബുധനാഴ്ച കണ്ടെത്തിയിരുന്നു. നാടിനെ നടുക്കിയ കൊലപാതകത്തില്‍ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയും ചെയ്തു. കൊലക്കേസില്‍ ഇരട്ടജീവപര്യന്തമാണ് ശിക്ഷ. ഭവനഭേധനം അടക്കമുളള കേസുകളില്‍ ചന്ദ്രന്‍ 22 വര്‍ഷം വേറേയും തടവ് ശിക്ഷ അനുഭവിക്കണം. വടകര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതി ചന്ദ്രന് ശിക്ഷ വിധിച്ചത്.
2015 ജൂലൈ ഒന്‍പതിനായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. പേരാമ്പ്ര ഞാണിയത്തെരവില്‍ ബാലന്‍, ശാന്ത എന്നിവര്‍ വേട്ടേറ്റ് കൊല്ലപ്പെടുകയായിരുന്നു. പിടിയിലായ അയല്‍വാസി ചന്ദ്രന്‍ പണത്തിനും ആഭരണത്തിനും വേണ്ടിയായാണ് കൊല നടത്തിയത്.
സംഭവം നടക്കുമ്പോള്‍ സ്ഥലത്തെത്തിയ പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരനെയും പ്രതി മാരകായുധം ഉപയോഗിച്ച് ആക്രമിച്ചിരുന്നു. കേസിന് നിര്‍ണ്ണായക വഴിത്തിരിവായത് കൗമാരക്കാരന്റെ മൊഴിയാണ്. സ്ഥിരമായി ബാലന്റെ വീട്ടില്‍ വന്നുപോകാറുള്ള ചന്ദ്രനെതിരെയായിരുന്നു സാഹചര്യത്തെളിവുകളെല്ലാം. കേസില്‍ 48 സാക്ഷികളെ വിസ്തരിച്ചു. 100 ഓളം രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.
Post Your Comments