ന്യൂഡല്‍ഹി: സമരത്തിനിടയില്‍ പോലിസ് ഉദ്യോഗസ്ഥന് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി മാധ്യമ പ്രവര്‍ത്തക രംഗത്ത്. ജെഎന്‍യു സമരത്തിനിടയിലാണ് സംഭവം നടന്നത്.
ഡല്‍ഹി കാണ്ഡ് സ്റ്റേഷനിലെ പോലിസ് ഉദ്യോഗസ്ഥനെതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയിരിക്കുന്നത്. ഇയാള്‍ക്കെതിരെ മറ്റൊരു മാധ്യമ പ്രവര്‍ത്തകയും പരാതി നല്‍കിയിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകയാണെന്ന് അറിയിച്ചിട്ടും തന്റെ ക്യാമറ പിടിച്ചു വാങ്ങിയന്നാണ് പരാതി.
വിവാദ പ്രൊഫസര്‍ അതുല്‍ ജോഹ്രിയുടെ സസ്പെന്ഷന് ആവശ്യപ്പെട്ട് ജെഎന്‍യുവിലെ ടീച്ചേഴ്സ് അസോസിയേഷനും വിദ്യാര്‍ത്ഥികളും സംയുക്തമായി നടത്തിയ സമരത്തിലാണ് ഈ രണ്ടു സംഭവങ്ങളും നടന്നത്.
Post Your Comments