സ്തീകളുടെ പാദങ്ങളോടോ പാദരക്ഷകളോടോ അമിതമായ ലൈംഗികാഭിനിവേശം തോന്നാറുണ്ടോ. വളരെ സ്വാഭാവികമായ എന്നാല്‍ ലൈംഗികതയുമായി ബന്ധപ്പെട്ട ഒരു തകരാറാണ് ഫെറ്റിഷിസം. ലൈംഗിക അവയവങ്ങളല്ലാത്ത ഭാഗങ്ങളോടോ ജീവനില്ലാത്ത എന്നാല്‍ ശരീരവുമായി അടുത്ത് ബന്ധപ്പെട്ട ചെരുപ്പ്, വസ്ത്രം പോലെയുള്ള മറ്റ് വസ്തുക്കളോടോ തോന്നുന്ന ലൈംഗിക വികാരത്തേയാണ് ഫെറ്റിഷിസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വളരെ അപൂര്‍വ്വമാണ് ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെങ്കിലും ഈ അവസ്ഥ സ്വാഭാവികമാണ്.
ഫെറ്റിഷിസത്തില്‍ തന്നെ സര്‍വ്വസാധാരണമായ ഒന്നാണ് പാദങ്ങളോട് തോന്നുന്ന ലൈംഗിക ആസക്തി. ഇത് ഫൂട്ട് ഫെറ്റിഷിസം എന്ന് അറിയപ്പെടുന്നു. ഇത്തരം ലൈംഗിക സ്വഭാവമുള്ളവര്‍ക്ക് പാദങ്ങളോടോ പാദരക്ഷകളോടോ അമിതമായ ലൈംഗികാഭിനിവേശം ഉണ്ടായിരിക്കും. ശരീരവുമായി ബന്ധപ്പെട്ട ഫെറ്റിഷിസത്തില്‍ ഏറ്റവും സാധാരണമായ ഇത് സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് കൂടുതല്‍ കണ്ടുവരുന്നത്. സ്ത്രീകളുടേയോ പുരുഷന്മാരുടേയോ കാലുകളോട് മാത്രം ആകര്‍ഷണം തോന്നുകയും കാലുകളുടെ ആഭിമുഖ്യം കൊണ്ടുമാത്രം ലൈംഗിക സംതൃപ്തി നേടുന്ന അവസ്ഥയാണ് ഇത്. ഫൂട്ട് ഫെറ്റിഷിസമുള്ള ഒരു പുരുഷന്‍ സ്ത്രീകളുടെ പാദങ്ങളുടെ പ്രത്യേകതയില്‍ ആകൃഷ്ടനായിരിക്കും.
പാദങ്ങളുടെ ആകൃതി അടക്കമുള്ള ഘടകങ്ങളോടാവും ഇവര്‍ക്ക് ആകര്‍ഷണം. ഇതിന് പുറമേ ആഭരണങ്ങള്‍ (മിഞ്ചി പോലെ കാല്‍വിരലില്‍ അണിയുന്ന ആഭരണങ്ങള്‍, പാദസരം തുടങ്ങിയവ). നഗ്‌ന പാദം, എന്നിവയോടും ആകര്‍ഷണമുണ്ടാവാം. കൈ കാലുകള്‍ മുതല്‍ ശരീരവുമായി ബന്ധപ്പെട്ട് കിടക്കുന്ന ജീവനില്ലാത്ത വസ്തുക്കളോട് പോലും ഇത്തരക്കാര്‍ക്ക് ലൈംഗിക വികാരം തോന്നാം. ഇവയോട് തീവ്രമായ ലൈംഗികാസക്തി പ്രകടിപ്പിക്കുകയും അതു മൂലം ഉത്തേജനം ലഭിക്കുന്ന സങ്കല്‍പ്പങ്ങള്‍ സൃഷ്ടിക്കുന്നതുമാണ് ഫെറ്റിഷിസത്തിന്റെ പ്രത്യേകത. ലൈംഗികതയുമായി ബന്ധപ്പെട്ട പഠനങ്ങളില്‍ ഫെറ്റിഷിസത്തെ ഒരു തകരാറായിട്ടാണ് കണക്കാക്കുന്നതെങ്കിലും ഈ ലൈംഗിക ആകര്‍ഷണത്തെ അപകടകരമായി കണക്കാക്കാനാവില്ല. ഇത് ഒരു വ്യക്തിക്ക് സ്ത്രീകളുടെ മാറിടത്തോടും കാലുകളോടും ഉണ്ടാകുന്ന ലൈംഗികാകര്‍ഷണത്തിനു സമാനമായി കരുതാം. ഫൂട്ട് ഫെറ്റിഷിസം അസാധാരണമെന്ന് തോന്നാമെങ്കിലും അത് തികച്ചും സ്വാഭാവികമാണ്.
കാരണങ്ങള്‍ എന്തൊക്കെ?
ഇതിന്റെ കാരണം വ്യക്തമല്ല. എന്നിരുന്നാലും, ഇനി പറയുന്നവ ഫൂട്ട് ഫെറ്റിഷിസത്തിനു കാരണമായേക്കാമെന്ന് ഗവേഷകരും മന:ശാസ്ത്രജ്ഞരും അഭിപ്രായപ്പെടുന്നു:
പല കാര്യങ്ങളിലും പെട്ടെന്ന് ഉത്തേജിതരാവുന്ന, ഹോര്‍മോണുകളുടെ നില ഉയര്‍ന്നു നില്‍ക്കുന്ന, കൗമാരകാലത്താണ് ഫൂട്ട് ഫെറ്റിഷിസം ആരംഭിക്കുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. തലച്ചോറില്‍ പാദങ്ങളുടെയും ജനനേന്ദ്രിയങ്ങളുടെയും പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അടുത്തടുത്തായതിനാല്‍ ഉണ്ടാകുന്ന ന്യൂറല്‍ ക്രോസ്‌ടോക്ക് (ഒരു കേന്ദ്രത്തില്‍ നിന്നുള്ള സിഗ്‌നലുകള്‍ അടുത്ത കേന്ദ്രത്തില്‍ ദോഷകരമായ ഫലം സൃഷ്ടിക്കുന്ന അവസ്ഥ). പാദങ്ങള്‍ ഉപയോഗിച്ച് കുട്ടികളെ ഇക്കിളിപ്പെടുത്തുകയും മറ്റും ചെയ്യുമ്പോള്‍ അവര്‍ ഉത്തേജിതരാവുകയും അത് ജീവിതകാലം മുഴുവന്‍ മനസ്സില്‍ പതിയാന്‍ കാരണമാവുകയും ചെയ്യുന്നു. ഇത് കുട്ടിയെ ഫൂട്ട് ഫെറ്റിഷിസിസ്റ്റ് ആക്കിയേക്കാം എന്നാണ് മന:ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്
ഫൂട്ട് ഫെറ്റിഷിസിസ്റ്റുകള്‍ എന്താണ് ചെയ്യുന്നത്?
ഫെറ്റിഷിസിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങളെ രണ്ടായി തരംതിരിച്ചിരിക്കുന്നു:
സൗന്ദര്യബോധപരമായത്: പങ്കാളിയുടെ പാദങ്ങള്‍ കണ്ണിമയ്ക്കാതെ നോക്കുക, ചുംബിക്കുക, ലാളിക്കുക, ആരാധിക്കുക.
ലൈംഗികപരമായത്: ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി നിലനില്‍ക്കുന്നവര്‍ പങ്കാളിയുടെ പാദങ്ങളില്‍ ലൈംഗികാവയവം ഉരസുകയും ചിലയവസരങ്ങളില്‍ രതിമൂര്‍ച്ഛ കൈവരിക്കുകയും ചെയ്യും.
എങ്ങനെ നിയന്ത്രിക്കാം?
ലൈംഗികജീവിതം സാധാരണമെന്ന് കരുതുന്നതിനാല്‍ മിക്ക ഫെറ്റിഷിസമുള്ളവര്‍ ചികിത്സ തേടാറില്ല. എന്നാല്‍, ലൈംഗിക ജീവിതത്തില്‍ മാറ്റം വേണമെന്ന് പങ്കാളി ആവശ്യപ്പെടുമ്പോള്‍ ഇവര്‍ ചികിത്സ തേടേണ്ടിവരും.
അവബോധ പെരുമാറ്റ ചികിത്സ (കൊഗ്‌നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി): ഫെറ്റിഷിസ്റ്റിന്റെ സ്വഭാവം ഒരു പരിധി വരെ മാറ്റിയെടുക്കാന്‍ ഈ ചികിത്സ സഹായിക്കും.\
ഫെറ്റിഷിസം ഒരു രോഗാവസ്ഥ അല്ല. ഒരു പരിധി വരെ സ്വയം മാറ്റിയെടുക്കാവുന്നതാണ്. സ്ത്രീകളെ വ്യക്തിപരമായി അറിയാനും ഇഷ്ടപ്പെടാനും ശ്രമിക്കുക. നല്ല ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുക.
Post Your Comments