Latest NewsKeralaNews

വിവാഹത്തലേന്ന് ആതിരയെ കൊലപ്പെടുത്തിയതെന്തുകൊണ്ട്; മകളെ കുത്തിക്കൊന്ന അച്ഛന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ

മലപ്പുറം: നാട്ടുകാരുടെ പരിഹാസം ഭയന്നാണ് താന്‍ മകളെ കുത്തികൊന്നതെന്ന് പിതാവിന്റെ മൊഴി. ആതിര അന്യ ജാതിയിലുള്ള യുവാവിനെ പ്രണയിക്കുകയും വിവാഹം ചെയ്യുകയും ചെയ്യുന്നതോടെ നാട്ടുകാര്‍ കളിയാക്കുമെന്നും ഇതിനാലാണ് മകളെ കൊനന്നതെന്നാണ് പിതാവ് രാജന്‍ പോലീസില്‍ മൊഴി നല്‍കി.

പട്ടികജാതി വിഭാഗക്കാരനായ ബ്രിജേഷുമായുള്ള വിവാഹത്തിനു സമ്മതിച്ച ആതിരയുടെ തീരുമാനം തന്നെ ഞെട്ടിച്ചെന്നും ദളിത് വിഭാഗത്തില്‍പ്പെട്ടയാളെ മകള്‍ വിവാഹം കഴിച്ചാല്‍ നാട്ടുകാര്‍ പരിഹസിക്കുമെന്ന് താന്‍ ഭയന്നിരുന്നെന്നും രാജന്‍ പോലീസിനു മൊഴി നല്‍കി. മദ്യലഹരിയിലാണ് താന്‍ മകളെ കുത്തിയതെന്നും രാജന്‍ സമ്മതിച്ചു. രാജനെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.

വെള്ളിയാഴ്ച പുത്തലം ക്ഷേത്രത്തില്‍ വിവാഹിതരാവാന്‍ ആതിരയും ബ്രിജേഷും തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടു വീട്ടുകാരുമായും ബന്ധുക്കളുമായും ധാരണയിലും എത്തിയിരുന്നു.

എന്നാല്‍, വിവാഹ തലേന്ന് ഉണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. അക്രമാസക്തനായ അച്ഛനില്‍ നിന്നും രക്ഷപ്പെടാനായി ഓടിയ മകളെ അയല്‍വീട്ടില്‍ വെച്ച് രാജന്‍ കൊലപ്പെടുത്തുകയായിരുന്നു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button