ജറൂസലം: പ്രശസ്ത പലസ്തീനിയന്‍ ഗായികയും ഗാനരചയിതാവുമായ റീം ബന്ന(51) അന്തരിച്ചു. കഴിഞ്ഞ ഒൻപതു വര്‍ഷമായി സ്തനാര്‍ബുദ രോഗബാധിതയായ ഇവർ ജന്മനാടായ നസ്റേത്തിൽ വെച്ച് ശനിയാഴ്ച രാവിലെയോടെയാണ് മരിച്ചതെന്ന് കുടുംബാംഗങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. പലസ്തീനിയന്‍ കവി സുഹൈറ സബാഗിെന്റ മകളാണ് റീം. രണ്ടു വര്‍ഷം മുന്‍പ് രോഗം പിടികൂടിയതോടെ പാട്ടുപാടുന്നത് അവസാനിപ്പിച്ചെങ്കിലും ഗാനരചന രംഗത്ത് സജീവമായി. പലസ്തീനിലെ ഇസ്രായേല്‍ അധിനിവേശത്തിനെതിരായ ഇവരുടെ ഗാനങ്ങള്‍ ലോകത്താകമാനം ശ്രദ്ധ ചെലുത്തി.
ALSO READ ;അബുദാബിയിൽ വ്യാജരേഖ ഉപയോഗിച്ച് ലോൺ എടുത്ത സംഭവം ; പ്രവാസികൾ പിടിയിൽ
Post Your Comments