തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രിയില്‍ ഒരു മണിക്കൂര്‍ വൈദ്യുത വിളക്കുകള്‍ അണയ്ക്കും. ഭൗമ മണിക്കൂര്‍ ആചരണത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടാണ് ഇന്ന് രാത്രി ഒരു മണിക്കൂര്‍ വൈദ്യുത വിളക്കുകള്‍ അണച്ചിടുന്നത്.. ഭൗമ മണിക്കൂര്‍ രാത്രി 8.30നും 9.30 നും ഇടയിലാണ്. ഉര്‍ജ്ജ സംരക്ഷണം പ്രോത്സാഹിപ്പിക്കല്‍ ലക്ഷ്യമിട്ടാണ് ലോകവ്യാപകമായി ഭൗമ മണിക്കൂറില്‍ വിളക്കുകള്‍ അണച്ചിടുക.
വീടുകളിലും ഓഫീസിലും അത്യാവശ്യമല്ലാത്ത വൈദ്യുതി വിളക്കുകളും വൈദ്യുത ഉപകരണങ്ങളും അണച്ച് ഭൗമ മണിക്കൂര്‍ ആചരണത്തില്‍ പങ്കാളികളാകണമെന്നാണ് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം സംസ്ഥാനത്തെ ജനങ്ങളോടും സ്ഥാപനങ്ങളോടും അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
Post Your Comments