സ്റ്റുട്ട്ഗാര്‍ട്ട്: മദ്യപിച്ച ശേഷം വിമാനം പറത്താൻ എത്തിയ പൈലറ്റിനെ കോക്‌പിറ്റിൽ കയറി പോലീസ് പൊക്കി. ജര്‍മനിയിലെ സ്റ്റുട്ട്ഗാര്‍ട്ട് വിമാനത്താവളത്തിലായിരുന്നു സംഭവം. സ്റ്റുട്ട്ഗാര്ട്ടില്നിന്നും ലിസ്ബണിലേക്ക് പോകേണ്ടിയിരുന്ന വിമാനത്തിന്റെ പൈലറ്റാണ് പിടിയിലായത്.
Read Also: പ്രവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി സൗദിയിലെ ബാങ്കുകള്‍
അമിതമായി മദ്യപിച്ച ശേഷം നടക്കാൻ പോലും കഴിയാത്ത രീതിയിലാണ് ഇയാൾ വിമാനത്തിലെത്തിയത്. ഇതോടെ യാത്രക്കാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇയാളുടെ ലൈസന്‍സ് അധികൃതര്‍ സസ്പെന്‍ഡ് ചെയ്യുകയും 10,000 യൂറോ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.
Post Your Comments