ചെന്നൈ: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐപിഎല്ലിലേക്ക് മടങ്ങി എത്തുന്ന രണ്ട് ടീമുകളാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സും രാജസ്ഥാന്‍ റോയല്‍സും. പൊതുവെ ആരാധകരുടെ എണ്ണത്തില്‍ മറ്റു ടീമുകള്‍ ചെന്നൈയ്ക്ക് പിന്നിലാണെന്ന് തന്നെ പറയാം. കോഴ വിവാദത്തെ തുടര്‍ന്ന് നേരിട്ട വിലക്കാണ് ചെന്നൈയെ കഴിഞ്ഞ രണ്ട് സീസണുകളില്‍ നിന്നും അപ്രതക്ഷ്യമാക്കിയത്.
പതിനൊന്നാം സീസണില്‍ ഏറ്റവും കൂടുതല്‍ കിരീട സാധ്യതയുള്ള ടീമാണ് ചെന്നൈ എന്നാണ് വിലയിരുത്തല്‍. മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയാണ് ടീമിന്റെ നായകന്‍. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പും ധോണി തന്നെയായിരുന്നു നായകന്‍.
Get that ball back from the car parking please! – #Thala #HomeSweetDen ?? pic.twitter.com/D7mCwp7Poe
— Chennai Super Kings (@ChennaiIPL) March 22, 2018
ഇന്നലെ നടന്ന ചെന്നൈയിലെ പരിശീലനത്തില്‍ പന്തുകള്‍ ആക്രമിച്ച് കളിക്കുന്നതിന് വേണ്ടി പ്രത്യേക പരിശീലനം നടത്തുകയായിരുന്നു ധോണി. ക്യാപ്റ്റന്‍ കൂള്‍ അഗ്രസീവ് ബാറ്റിങ് പുറത്തെടുത്താല്‍ ഇത്തവണ ഐപിഎല്ലിന്റെ കാഴ്ചപ്പൂരത്തിന്റെ ആവേശം ഇരട്ടിക്കുമെന്ന ആരാധക പ്രതീക്ഷയ്ക്കും ഇതോടെ ശക്തി വര്‍ദ്ധിച്ചു.
ഇന്നലെ നെറ്റ്സില്‍ മലയാളി താരവും ആദ്യമായി ഐപിഎല്‍ ബര്‍ത്ത് ലഭിച്ച കെ.എം.ആസിഫും തമിഴ്‌നാട് ആഭ്യന്തര ലീഗ് താരങ്ങളുമാണ് ധോണിയടക്കമുളളവര്‍ക്ക് പന്തെറിഞ്ഞത്. സുരേഷ് റെയ്‌ന, ഡ്വെയ്ന്‍ ബ്രാവോ, മുരളി വിജയ്, ഷെയ്ന്‍ വാട്‌സണ്‍, ഹര്‍ഭജന്‍ സിങ് എന്നിവര്‍ ഇത്തവണ ചെന്നൈ ടീമിലുണ്ട്.
Super Kings Day Out in the Chepauk! Catch them up-close and exclusively on the Star Sports network at 11 AM tomorrow. @StarSportsIndia #WhistlePodu #SummerIsComing pic.twitter.com/nmvndV1PkF
— Chennai Super Kings (@ChennaiIPL) March 24, 2018
Post Your Comments