KeralaLatest NewsNews

വര്‍ഷങ്ങള്‍ക്കു മുമ്പ് തന്റെ പണം മോഷ്ടിച്ച കള്ളനെ കണ്ടക്ടര്‍ പിടികൂടിയതിങ്ങനെ

കോഴിക്കോട്: കഴിഞ്ഞ ദിവസം കോഴിക്കോട് പാലക്കാട് റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ നടന്നത് പലര്‍ക്കും അവിശ്വസനീയമായി തന്നിയേക്കാവുന്ന ഒരു സംഭവമാണ്. രണ്ട് വര്‍ഷം മുമ്പ് തന്റെ ബാഗില്‍ നിന്നും പണം മോഷ്ടിച്ചോടിയ കള്ളനെ സിനിമാ സ്റ്റൈലില്‍ കയ്യോടെ പിടികൂടിയിരിക്കുകയാണ് കണ്ടക്ടര്‍. വ്യാഴാഴ്ച്ച രാവിലെ പതിനൊന്നോടെയാണ് രണ്ട് വര്‍ഷം മുമ്പ് ജോലിക്കിടെ തന്നെ കബളിപ്പിച്ച് 11,500 രൂപ തട്ടിയെടുത്ത് കടന്നു കളഞ്ഞ കള്ളനെ തന്ത്രപൂര്‍വ്വം കുടുക്കിയത്.

2016 മാര്‍ച്ച് 16നാണ് മോഷ്ടാവ് കെ.എസ്.ആര്‍.ടി.സി കണ്ടക്ടറുടെ പണം തട്ടി കടന്നത്. കോഴിക്കോട്-പാലക്കാട് റൂട്ടില്‍ രാത്രി സര്‍വീസ് നടത്തിയ ബസില്‍ പെരിന്തല്‍മണ്ണയില്‍ നിന്ന് കയറിയ ഇയാള്‍ തിരക്കൊഴിഞ്ഞ സമയം കണ്ടക്ടറുടെ സമീപത്ത് ഇരിക്കുകയും കണ്ടക്ടറുമായി നല്ല അടുപ്പത്തിലാവുകയും ചെയ്തു. തുടര്‍ന്ന് കണ്ടക്ടര്‍ ചെറുതായി മയങ്ങിയതോടെ ഇയാള്‍ ബാഗില്‍ നിന്ന് പണം മോഷ്ടിച്ച് മുങ്ങുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെട്ടെങ്കിലും കള്ളനെ പിടികൂടാനായില്ല.

Also Read : ഇരുപതോളം മുട്ടയിട്ട് 14 വയസുകാരന്‍; അത്ഭുതപ്പെട്ട് ഡോക്ടർമാർ

എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ഇതേ കണ്ടക്ടര്‍ ജോലിചെയ്യുന്ന ബസ്സില്‍ പഴയ കളളന്‍ വീണ്ടും കയറുകയായിരുന്നു. അയാള്‍ അന്ന് ചെയ്തത് പോലത്തന്നെ കണ്ടക്ടറുടെ സീറ്റില്‍ ഇരിക്കുകയും സൗഹൃദ സംഭാഷണത്തിലൂടെ കണ്ടക്ടറോട് അടുക്കുകയും ചെയ്തു. സംശയം തോന്നിയ കണ്ടക്ടര്‍ സെല്‍ഫിയെടുക്കുകയും അന്ന് തന്നെ പറ്റിച്ചു കടന്നു കളഞ്ഞ ആള്‍ തന്നെയാണൊ എന്ന് ഉറപ്പു വരുത്താനായി ബാഗ് തുറന്നു വെച്ച് ഉറങ്ങുന്നത് പോലെ അഭിനയിക്കുകയുമായിരുന്നു.

എന്നാല്‍ ഇതൊന്നും മനസിലാവാതെ ഇയാള്‍ ബാഗിനുള്ളിലേക്ക് കൈ കടത്താന്‍ ശ്രമിക്കുകയും കൈയ്യോടെ കണ്ടക്ടര്‍ പിടിക്കുകയുമായിരുന്നു. ചോദ്യം ചെയ്തപ്പോള്‍ അന്ന് താനാണ് പണം മോഷ്ടിച്ചതെന്നും ഇന്നും മോഷ്ടിക്കാനായിരുന്നു പദ്ധതി എന്നും കള്ളന്‍ സമ്മതിച്ചു.

തുടര്‍ന്ന് യാത്രക്കാരുടെ സാഹായത്തോടെ ഇയാളെ നാട്ടുക്കല്‍ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. എന്നാല്‍ അന്ന് നഷ്ടപ്പെട്ട പണം ഇയാള്‍ കണ്ടക്ടര്‍ക്ക് തിരികെ നല്‍കിയതിനാല്‍ സംഭവം കേസാക്കാതെ പ്രശ്‌നം തീരുകയുമായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button