Latest NewsNewsInternational

വീട്ടുകാരുടെ മുന്നില്‍ മുട്ടുകുത്താന്‍ പറഞ്ഞ ഭര്‍ത്താവിനെ വധു ചെയ്തതിങ്ങനെ; വൈറലായി വീഡിയോ

ചൈന: വിവാഹദിവസം ഭര്‍തൃവീട്ടുകാരുടെ മുന്നില്‍ ബഹുമാന സൂചകമായി മുട്ടുകുത്താന്‍ വധുവിനെ നിര്‍ബന്ധിച്ചപ്പോള്‍ വധു വരന്റെ ബന്ധുവിന്റെ മുഖത്തടിച്ചു. ചൈനയിലാണ് സംഭവം. വധു ബഹുമാനസൂചകമായി വരന്റെ വീട്ടുകാരുടെ മുന്നില്‍ കുനിഞ്ഞപ്പോള്‍ ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് ഇവരുടെ കഴുത്തിന് പിന്നില്‍ പിടിച്ച് വീണ്ടും കുനിയാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഇതോടെ ചൂടായ വധു ഇയാളുടെ മുഖത്തടിക്കുകയായിരുന്നു.

വീട്ടുകാരെ ആശങ്കയിലാക്കി കല്യാണവീട്ടിലെ ന്യൂജൻ കോപ്രായം: പിന്നീട് സംഭവിച്ചത്

ഭര്‍തൃവീട്ടുകാരുടെ മുന്നില്‍ ബഹുമാനസൂചകമായി കുനിയുന്ന ചൈനീസ് ആചാരമാണ് കോടോ. കോടോ ചൈനീസ് വിവാഹാചാരത്തിന്റെ ഭാഗമാണ്. ഇത് ചെയ്യാന്‍ തയ്യാറായിട്ടും തന്റെ കഴുത്തിപിടിച്ച് കുനിച്ചതോടെയാണ് വധുവിന് ദേഷ്യം കയറിയത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button