ന്യൂഡല്‍ഹി: ഫെയ്സ്ബുക്കിലെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി ദുരുപയോഗം ചെയ്തെന്ന ആരോപണത്തില്‍ വിവാദത്തിലായ ബ്രിട്ടീഷ് കമ്പനി കേംബ്രിജ് അനലിറ്റിക്കയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നോട്ടീസയച്ചു. വിവരങ്ങള്‍ ശേഖരിച്ച മാര്‍ഗവും ആരുടെയൊക്കെ വിവരങ്ങളാണ് ശേഖരിച്ചത് എന്നും വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. സര്‍ക്കാര്‍ നല്‍കിയ ആറ് ചോദ്യങ്ങള്‍ക്ക് മാര്‍ച്ച് 31നുള്ളില്‍ മറുപടി നല്‍കാനാണ് കേന്ദ്രം ആവശ്യപ്പെട്ടിട്ടുള്ളത്.
എങ്ങനെയാണ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്, ഇതിനായി അവരുടെ അനുവാദം വാങ്ങിയോ, വിവരങ്ങള്‍ എന്തിനാണ് ഉപയോഗിക്കുന്നത് തുടങ്ങിയ ചോദ്യങ്ങളാണ് സ്ഥാപനത്തോട് കേന്ദ്രസര്‍ക്കാര്‍ ചോദിച്ചിട്ടുള്ളത്. സര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് കമ്പനിയ്ക്ക് നോട്ടീസ് അയച്ച കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
Also Read : തെരഞ്ഞെടുപ്പിലെ ഫേസ്ബുക്ക് ഡേറ്റ സ്വാധീനം : തീര്‍ച്ചയായും പരിശോധിക്കുമെന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗ്
ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടോ എന്നും കേന്ദ്രസര്‍ക്കാര്‍ കേംബ്രിഡ്ജിനയച്ച നോട്ടീസില്‍ ആരാഞ്ഞിട്ടുണ്ട്. 2016ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് വേണ്ടി 2014 മുതല്‍ കമ്പനി സ്വകാര്യതാ നിയമം ലംഘിച്ച് അഞ്ച് കോടി പേരുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കേംബ്രിഡ്ജ് അനലിറ്റിക്കക്ക് കോണ്‍ഗ്രസുമായി ബന്ധമുണ്ടെന്ന് ബിജെപി ആരോപണമുയര്‍ത്തിയതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ നടപടി
Post Your Comments