KeralaLatest NewsNewsCrime

അച്ഛന് എതിര്‍പ്പുണ്ടായിരുന്നു; പോലീസ് ഇടപെട്ടാണ് വിവാഹം നിശ്ചയിച്ചത് ; ബ്രിജേഷിന്റെ വെളിപ്പെടുത്തൽ

മലപ്പുറം : ദുരഭിമാനം കൊണ്ട് അച്ഛന്‍ മകളെ കൊന്ന സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ആതിരയുടെ കാമുകന്‍ ബ്രിജേഷ്. വിവാഹത്തിന് ആതിരയുടെ അച്ഛന് താല്‍പര്യം ഇല്ലായിരുന്നു.എതിര്‍പ്പ് വര്‍ദ്ധിച്ചതോടെ ആതിര തന്നോടൊപ്പം ഇറങ്ങി വന്നു.എന്നാല്‍ ഒന്നിച്ചു താമസിക്കുകയോ വിവാഹം രജിസ്റ്റര്‍ ചെയ്യുകയോ ചെയ്തിരുന്നില്ല.

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഡയാലിസിസ് ടെക്‌നീഷ്യനായി പഠിക്കുന്ന കാലത്താണ് തീയ്യ ജാതിക്കാരിയായ ആതിര കൊയിലാണ്ടി സ്വദേശിയും സൈനികനുമായ ബ്രിജേഷുമായി പ്രണയത്തിലാകുന്നത്.

പട്ടികജാതി വിഭാഗത്തില്‍ പെട്ടയാളായിരുന്നു ബ്രിജേഷ്. പഠനശേഷം ജോലി ചെയ്യുമ്പോഴും ആതിര ബന്ധം തുടര്‍ന്നു. ഒടുവില്‍ ദീര്‍ഘ പ്രണയത്തിന് ശേഷം വിവാഹിതരാകാന്‍ തീരുമാനിച്ചപ്പോള്‍ വീട്ടില്‍ അറിയിച്ചു.ഭിന്ന ജാതി വലിയ പ്രശ്നമായിരുന്നു വീട്ടുകാര്‍ക്കിടയില്‍.

ഒരുവിധത്തില്‍ എല്ലാവരുടെയും സമ്മതം വാങ്ങിയപ്പോള്‍.
ആതിരയുടെ അച്ഛന്‍ രാജന് എതിര്‍പ്പ് കൂടിവന്നു ആ ദേഷ്യത്തിലാണ് ആതിരയെ അയാള്‍ കൊന്നത്.ജീവന്‍ ഭയന്ന്‍ ആതിര അയല്‍ വീട്ടിലെ മുറിയില്‍ കയറി കുറ്റിയിട്ടു.വാതില്‍ ചവിട്ടിപൊളിച്ചാണ് കഠാര കൊണ്ട് ആതിരയെ വെട്ടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button