Latest NewsNewsInternational

ഭാര്യക്ക് അവിഹിത ബന്ധമെന്ന് സംശയം; പഞ്ചായത്ത് വിധിച്ചത് ക്രൂര ശിക്ഷ

ലഖ്നൗ: ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന ഭർത്താവിന്റെ പരാതിയിൽ പഞ്ചായത്ത് വിധിച്ചത് ക്രൂര ശിക്ഷ. യുവതിയെ മരത്തില്‍ കൈ രണ്ടും കെട്ടിയിട്ട് പൊതുജനമധ്യത്തില്‍ ക്രൂരമായി മർദിച്ചു. ഇതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

നൂറിലധികം വരുന്ന ആളുകള്‍ക്ക് നടുവില്‍ വച്ചാണ് ക്രൂരമായ ശിക്ഷ. ഉത്തര്‍ പ്രദേശിലെ ബുലന്ദ്ഷര്‍ ഗ്രാമത്തിലെ പഞ്ചായത്താണ് ഭര്‍ത്താവിന്റെ സംശയത്തിലായ ഭാര്യയ്ക്ക് ക്രൂരമായ ശിക്ഷ വിധിച്ചത്. ശിക്ഷ കാണാന്‍ എത്തിയ ആളുകളില്‍ ഒരാള്‍ മൊബൈലില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് സംഭവം പുറത്ത് അറിയുന്നത്.

also read: അമ്മയെ മകൻ ക്രൂരമായി മർദിച്ചു കൊന്നു

യുവതിയുടെ ഭർത്താവാണ് പഞ്ചായത്തിൽ പരാതി നൽകിയത്. പഞ്ചായത്ത് വിധിച്ച ശിക്ഷ പ്രകാരം ഭർത്താവാണ് യുവതിയെ മർദിച്ചത്. സൈക്കിൾ ട്യൂബ് കൊണ്ടാണ് യുവതിയെ മർദിച്ചത്. ഇവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് പോലീസ് സംഭവത്തിൽ നടപടിയെടുത്തു. ഭര്‍ത്താവും പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് അറസറ്റ് ചെയ്‌തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button