ജനങ്ങളിൽ ഭൂരിഭാഗവും ഉപയോഗിക്കുന്നത് മാരക വിഷം കലർന്ന പച്ചക്കറികള്‍. പുതിയ പഠനങ്ങളാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടത്. പച്ച കാപ്‌സിക്കത്തിൽ ഡൈമത്തോയേറ്റിന്റെ സാന്നിധ്യം കണ്ടപ്പോൾ സെലറിയിലും പാലക്ക് ചീരയിലും ഫെൻവാലറേറ്റിന്റെ അപകടകരമായ സാന്നിധ്യമാണ് കണ്ടെത്തിയത്.
മല്ലിയില, കറിവേപ്പില, ബീൻസ്, പച്ചമുളക്, കോവക്ക, പുതിനയില, മാമ്പഴം എന്നിവയുടെ ഓരോ സാമ്പിളിലും പ്രൊഫെനഫോസ് കണ്ടെത്തി. പച്ചമുളകിന്റെ ഒരു സാമ്പിളിൽ ട്രയസോഫോസും കണ്ടു. കറിവേപ്പിലയിൽ നിയന്ത്രിത വിഭാഗത്തിൽ പെടുന്ന ക്‌ളോർപൈറിഫോസ്, സൈപർമെത്രിൻ എന്നിവയുടെ അവശിഷ്ടവും കണ്ടെത്തിയിട്ടുണ്ട്.
Also Read : പച്ചക്കറികള്‍ എളുപ്പത്തിൽ കേടാകുന്നുണ്ടോ ! എങ്കിൽ ഇതാ അതിനൊരു പരിഹാരമാർഗം
വിവിധ ജില്ലകളിലെ പച്ചക്കറിക്കടകൾ, സൂപ്പർഹൈപ്പർ മാർക്കറ്റുകൾ, പച്ചക്കറിച്ചന്തകൾ എന്നിവിടങ്ങളിൽ നിന്നാണ് പരിശോധനയ്ക്കായി സാമ്പിൾ ശേഖരിച്ചത്. കൃഷി വകുപ്പും കാർഷിക സർവകലാശാലയും കഴിഞ്ഞ ജൂലൈ മുതൽ സെപ്റ്റംബർ വരെ ശേഖരിച്ച് പരിശോധിച്ച പച്ചക്കറി സാമ്പിളുകളിലും പ്രൊഫെനഫോസ്, ട്രയസോഫോസ് എന്നീ കീടനാശിനികളുടെ അംശം വലിയ തോതിൽ കണ്ടെത്തിയിട്ടുണ്ട്.
Post Your Comments