
തൃശൂര്‍: ഗുരുവായൂര്‍-എറണാകുളം പാസഞ്ചറിന്റെ എന്‍ജിനില്‍ തീപിടിച്ചു. തൃശൂര്‍ പൂങ്കുന്നത്തുവെച്ചായിരുന്നു സംഭവം. തുടർന്ന് എന്ജിന് തൃശൂര്‍ സ്റ്റേഷനിലേക്ക് മാറ്റി പരിശോധിക്കുകയാണ്. എന്ജിന് തകരാറാണെന്നാണ് റെയില്‍വേ അധികൃതരുടെ വിശദീകരണം. ഗതാഗത തടസം ഉണ്ടാകില്ലെന്നാണ് വിവരം. സംഭവത്തിൽ ആളപായം ഉണ്ടായിട്ടുണ്ടോയെന്ന് വ്യക്തമല്ല.
also read:ട്രെയിന്‍ പാളം തെറ്റി; നിരവധി മരണം
Post Your Comments