
തൃശൂർ: രോഗി ആംബുലന്‍സില്‍ മല-മൂത്ര വിസര്‍ജ്ജനം ചെയ്തുവെന്നാരോപിച്ച് ഡ്രൈവര്‍ തലകീഴായി നിര്‍ത്തി. തൃശൂര്‍ മുളങ്കുന്നത്തുകാവിലെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്ന രോഗിയെയാണ് ഡ്രൈവര്‍ ‘നല്ലപാഠം’ പഠിപ്പിക്കാന്‍ ശ്രമിച്ചത്. ആശുപത്രിയുടെ അത്യാഹിതവിഭാഗത്തിന്റെ മുമ്പില്‍ വണ്ടി നിര്‍ത്തി ഡ്രൈവര്‍ രോഗിയുടെ ഇറങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അവശനിലയിലായ രോഗി ഇറങ്ങാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്നാണ് ഇയാള്‍ രോഗിക്കുനേരെ ഈ ക്രൂരത കാണിച്ചത്.
സ്‌ട്രെച്ചര്‍ തലകീഴായി വച്ച് രോഗിയെ തനിച്ചാക്കി ഡ്രൈവര്‍ ആശുപത്രി ജീവനക്കാരെ വിളിക്കാന്‍ പോയി. തുടര്‍ന്ന് ജീവനക്കാര്‍ എത്തും വരെ രോഗി ഇതേ നിലയില്‍ തലകീഴായി കിടന്നു. വീഡിയോ പകര്‍ത്തരുതെന്ന് പറഞ്ഞ ഡ്രൈവര്‍ രോഗി മദ്യപിച്ചിട്ടുണ്ടെന്നും ആംബുലന്‍സില്‍ മലമൂത്രവിസര്‍ജ്ജനം നടത്തിയതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നും ന്യായീകരിച്ചു.
നാട്ടുകാര്‍ ഇടപെട്ടതോടെ ഡ്രൈവര്‍ ശാന്തനായി. നാട്ടുകാര്‍ ഇടപെട്ടപ്പോള്‍, രോഗി ആംബുലന്‍സില്‍ മല- മൂത്ര വിസര്‍ജനം നടത്തിയെന്നായിരുന്നു ഡ്രൈവര്‍ പറഞ്ഞത്. ടൂറിസ്റ്റ് ബസ് ഒന്നുമല്ലല്ലോ ഇത്ര രോഷം പ്രകടിപ്പിക്കാന്‍ എന്ന നാട്ടുകാര്‍ പറഞ്ഞപ്പോഴാണ് ഡ്രൈവര്‍ ആശുപത്രി ജീവനക്കാരെ വിവരം അറിയിച്ച് രോഗിയെ മാറ്റാന്‍ തയ്യാറായത്. സമീപത്തുണ്ടായിരുന്ന യുവാക്കളാണ് രോഗിയോട് ആംബുലന്‍സ് ഡ്രൈവര്‍ കാണിക്കുന്ന ക്രൂരത വീഡിയോ എടുത്തത്.
ഡ്രൈവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ചിലര്‍ ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
video courtesy : Manorama TV
Post Your Comments