ദുബായ്: ലോക മാതൃ ദിനത്തിൽ ഏതൊരു മകനും ആഗ്രഹിക്കുന്ന സമ്മാനമാണ് ദുബായിൽ ജോലിചെയ്യുന്ന പാകിസ്താൻ ഡ്രൈവർക്ക് ലഭിച്ചത്. ആറ് വർഷമായി മാതാപിതാക്കളിൽ നിന്ന് പിരിഞ്ഞു നിൽക്കുന്ന പാകിസ്താൻ പൗരന് തന്റെ മാതാപിതാക്കളെ കാണാനുള്ള സൗകര്യമാണ് ദുബായ് വിദേശകാര്യ മന്ത്രാലയം ഒരുക്കിയത്.
താഹിർ അയൂബ് 2012യിലാണ് ദുബായിൽ എത്തിയത്. കഴിഞ്ഞ ആറ് വർഷമായി താഹിർ തന്റെ മാതാപിതാക്കളെ കണ്ടിട്ടില്ല. തന്റെ 21ന്നാം വയസിലാണ് താഹിർ ദുബായിലെ എത്തിയത്. തന്റെ വീട്ടുകാരെ പോയി കാണണമെന്ന് അതിയായ ആഗ്രഹമുണ്ട് എന്നാൽ അതിനുള്ള പണം ഇല്ലായിരുന്നു. ഇപ്പോഴും യുവാവിന്റെ മാതാപിതാക്കൾ തന്നെ നാട്ടിലേക്ക് ചെല്ലാൻ ആവിശ്യപ്പെടാറുണ്ട്. എന്നാൽ അവർക്ക് വേണ്ടി പണിയെടുക്കുന്നതിനിടയിൽ അങ്ങോട്ട് പോകാനുള്ള പണമോ സമയമോ ലഭിച്ചിരുന്നില്ലെന്ന് താഹിർ പറയുന്നു.
also read:യാത്രക്കാരന് ദുബായ് എയർപോർട്ട് അധികൃതർ പണം തിരികെ നൽകി; കാരണം ഇതാണ്
താഹിറിന്റെ മാതാപിതാക്കൾ മക്കയിൽ എത്തി മടങ്ങവേയാണ് മാതാപിതാക്കളും താഹിറുമായി കണ്ടുമുട്ടിയത്. ദുബായ് അന്താരാഷ്ട്ര വിമാത്താവളത്തിൽവെച്ച് ഇവർക്ക് കാണാനുള്ള സൗകര്യം അധികൃതർ ഒരുക്കുകയായിരുന്നു. അമ്മയെ കണ്ട താഹിർ പൊട്ടിക്കരയുകയായിരുന്നു. തന്റെ മാതാപിതാക്കളെ കണ്ടതിൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും, തന്റെ മാതാപിതാക്കളെ കാണാനുള്ള സൗകര്യം ഒരുക്കിയ അധികൃതരോട് ഒരുപാട് നന്ദിയുണ്ടെന്നും താഹിർ പറഞ്ഞു.
Post Your Comments