KeralaLatest NewsNews

പി.ജയരാജനെ ഒതുക്കാന്‍ പി.ശശിയെ രംഗത്തിറക്കാന്‍ സി.പി.എം നീക്കം?

കോഴിക്കോട്: ലൈംഗികാപവാദ കേസില്‍ കുറ്റവിമുക്തനായതോടെ കണ്ണൂരില്‍ പി ജയരാജന് വെല്ലുവിളിയായി സിപിഎം കണ്ണൂര്‍ ലോബി മൂന്‍ നേതാവ് പി ശശിയെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ സിപിഎം നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍.

2014 ലായിരുന്നു പി ശശിയെ വിവാദത്തിലാക്കി ലൈംഗികാരോപണം ഉയര്‍ന്നത്. ഡിവൈഎഫ്‌ഐ നേതാവിന്‍റെ ഭാര്യയെ പ്രകൃതി ചികിത്സാകേന്ദ്രത്തില്‍ വെച്ച പീഡിപ്പിച്ചെന്നായിരുന്നു ശശിക്കെതിരെയുള്ള ആരോപണം. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടപ്പോഴും പിന്നീട് അഭിഭാഷകവൃത്തിയില്‍ പ്രവേശിച്ച്‌ പി ശശി രാഷ്ട്രീയത്തിലേക്ക് കൈകടത്തിയിരുന്നില്ല. പാര്‍ട്ടിക്ക് പുറത്തു നില്‍ക്കുമ്പോഴും പാര്‍ട്ടിക്കാരുടെ കേസുകളില്‍ ശശി സജീവസാന്നിദ്ധ്യമായിരുന്നു.

എട്ടു വര്‍ഷം നീണ്ട രാഷ്ട്രീയ വനവാസത്തിന് ശേഷം ശശിയെ മുഖ്യധാരയില്‍ ഇറക്കി ജയരാജന് ബദല്‍ സൃഷ്ടിക്കാന്‍ മുതിര്‍ന്ന സംസ്ഥാന നേതാക്കള്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയതായിട്ടാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പുറത്തു വിടുന്ന റിപ്പോര്‍ട്ട്.

Also Read : കോൺഗ്രസ്സിനെ പ്രതിക്കൂട്ടിലാക്കി ഗൗരി ലങ്കേഷിന്റെ വധത്തെ കുറിച്ച് കെ.പി ശശികലയുടെ പ്രസംഗം; പ്രസംഗത്തിന്റെ സത്യാവസ്ഥ ഇങ്ങനെ; പ്രസംഗം വളച്ചൊടിച്ച് കോൺഗ്രസ്സ് വിവാദമാക്കി

കോടതി കേസ് തള്ളിയതിന് പിന്നാലെ ശശി പാര്‍ട്ടിയില്‍ വീണ്ടും സജീവമാകുമെന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് വീണ്ടും പരിഗണിക്കാന്‍ ആലോചന ഉണ്ടെന്നും കേള്‍ക്കുന്നുണ്ട്. ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം തുടങ്ങിയിരിക്കുന്ന സ്ഥാനത്ത് പി ജയരാജന്റെ സ്ഥാനത്തേക്ക് പുതിയ ആളെ കൊണ്ടു വരാന്‍ പാര്‍ട്ടിക്ക് ആലോചനയുമുണ്ട്. കണ്ണൂരില്‍ പി ജയരാജന്‍ പാര്‍ട്ടിക്കും മുകളിലാകുന്നു എന്നാണ് സിപിഎം നേതാക്കള്‍ ഉയര്‍ത്തിയ പ്രധാന വിമര്‍ശനം.

സിപിഎമ്മില്‍ ആത്യന്തികമായി സ്വാധീനമുള്ള മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരിയും ശശിയുമായി ഒരു മണിക്കൂറോളം ചര്‍ച്ച നടത്തിയത് ഇക്കാര്യമാണെന്നാണ് ഊഹാപോഹങ്ങള്‍. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നേരത്തേ തന്നെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ തുടര്‍ച്ചയായി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി അക്രമരാഷ്ട്രീയം ശക്തി പ്രാപിക്കുന്നതും പാര്‍ട്ടി നേതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ശശിയെ തിരികെ കൊണ്ടുവരാനായാല്‍ ഇതെല്ലാം പരിഹരിക്കാന്‍ കഴിയുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button