പറവൂർ: കോൺഗ്രസ്സിനെ പ്രതിക്കൂട്ടിലാക്കി ഗൗരി ലങ്കേഷിന്റെ വധത്തെ കുറിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയുടെ പ്രസംഗം. മതേതരവാദികളായ എഴുത്തുകാര്‍ ആയുസ്സ് വേണമെങ്കില്‍ മൃത്യുഞ്ജയഹോമം നടത്തിക്കൊള്ളാനുള്ള ശശികലയുടെ പ്രസംഗമാണ് വിവാദമായത്.
എന്നാൽ പ്രസംഗത്തിന്റെ സത്യാവസ്ഥ ഇങ്ങനെയാണെന്ന് ശശികല പറയുന്നു. എന്നാൽ കർണാടകയിലെ കൊലപാതകത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ആ സാഹചര്യം വിശദീകരിക്കുകയാണ് താൻ ചെയ്തത് എന്നാണ് ശശികലയുടെ നിലപാട്.
വിവാദ പ്രസംഗത്തിന്റെ വി.ഡി. സതീശന്‍ എം.എല്‍.എ. ശശികലയുടെ പേരില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി. മാത്രമല്ല പരാമര്‍ശത്തിനെതിരേ മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തുകയും ചെയ്തു.
‘മതേതരവാദികളായ എഴുത്തുകാരോട് എനിക്ക് പറയാനുള്ളത്, മക്കളേ ആയുസ്സിനായി ശിവക്ഷേത്രത്തില്‍ പോയി മൃത്യുഞ്ജയഹോമം കഴിച്ചോളൂ. എപ്പഴാ, എന്താ ഇവരൊക്കെ വോട്ടാക്കാന്‍ ചെയ്യുക എന്ന് യാതൊരു പിടിത്തവുമില്ല. അല്ലെങ്കില്‍ ഗൗരിമാരെപ്പോലെ നിങ്ങളും ഇരയാക്കപ്പെടാം. പ്രതിയെ പിടിച്ചില്ല. കോണ്‍ഗ്രസാണ് ഭരിക്കുന്നത്. പറഞ്ഞ കാര്യം എന്താ. അവര്‍ ആര്‍.എസ്.എസുകാരെ എതിര്‍ക്കുന്നു.
ഈ ഇന്ത്യാ മഹാരാജ്യത്ത് ആര്‍.എസ്.എസുകാരെ എതിര്‍ത്താലല്ലേ എഴുത്തുകാരായി അറിയപ്പെടൂ. അങ്ങനെ കൊന്നൊടുക്കിയാല്‍ പിന്നെ എഴുത്തുകാര്‍ എന്ന വര്‍ഗം ഉണ്ടാകില്ല. ആര്‍.എസ്.എസിനെ എതിര്‍ത്തതുകൊണ്ട് ഒരാളെ കൊല്ലേണ്ട ഗതികേടില്ല. പക്ഷേ, അവിടെ ഒരു കൊല ആവശ്യമാണ് അവിടത്തെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക്’. എന്നാണ് ശശികല പ്രസംഗത്തിനിടെ പറഞ്ഞത്. ഈ പ്രസംഗം വളച്ചൊടിച്ച് കോൺഗ്രസ്സ് വിവാദമാക്കി എന്നാണ് ആരോപണം.
Post Your Comments