Latest NewsNewsInternationalTechnology

ഫേസ്ബുക്കിലെ വിവരങ്ങള്‍ ചോർത്തിയെന്ന ആരോപണം; കേംബ്രിജ് അനലിറ്റക്കയ്ക്കെതിരെ നോട്ടീസ്

ന്യൂഡല്‍ഹി: ബ്രിട്ടീഷ് കമ്പനി കേംബ്രിജ് അനലിറ്റക്കയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ നോട്ടീസ്. ഫെയ്‌സ്ബുക്കിലെ സ്വകാര്യവിവരങ്ങള്‍ അനധികൃതമായി ശേഖരിക്കുകയും മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്‌തെന്ന ആരോപണത്തിന് മേലാണ് നോട്ടീസ് നൽകിയത്. അനധികൃതമായി ഇന്ത്യക്കാരുടെ സ്വകാര്യവിവരങ്ങള്‍ ശേഖരിച്ച് ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നാണ് നോട്ടീസില്‍ ചോദിച്ചിരിക്കുന്നത്. മറുപടി മാര്‍ച്ച് 31നകം നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു. നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയമാണ്.

read also: നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാതാക്കുകയോ നിഷ്‌ക്രിയമാക്കുകയോ ചെയ്യണമോ? എങ്കില്‍ ചെയ്യേണ്ട കാര്യങ്ങള്‍

മാത്രമല്ല നോട്ടീസില്‍ കേംബ്രിജ് അനലിറ്റക്കയുടെ സേവനങ്ങള്‍ സ്വീകരിച്ചത് ആരൊക്കെയാണെന്നും ഏതു രീതിയിലാണ് വിവരങ്ങള്‍ ശേഖരിച്ചതെന്നും വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഉപഭോക്താക്കളുടെ സമ്മതത്തോടെയാണോ വിവരങ്ങള്‍ ശേഖരിച്ചതെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെടുന്നു. നോട്ടീസ് പുറപ്പെടുവിച്ച കാര്യം പത്രക്കുറിപ്പിലൂടെയാണ് ഐ ടി മന്ത്രാലയം അറിയിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button