വൈപ്പിന്‍: ചികിത്സയ്ക്കിടെ തലയിൽ ഫാൻ വീണ് ഡോക്ടർ ആശുപത്രിയിൽ. പുതുവൈപ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. എന്‍. എസ്. കിഷോറിനെയാണ് എറണാകുളം ജനറല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗികളെ പരിശോധിക്കുന്ന മുറി കൂടാതെ മറ്റൊരു മുറിയില്‍ നിന്നും ഇതിന് മുൻപ് ഫാൻ താഴെ വീണിരുന്നു. മറ്റ് ഫാനുകളും അപകടഭീഷണിയിലാണ്.
Read Also: വിവരങ്ങൾ ചോർന്നെന്ന ആളുകളുടെ ആശങ്ക മുതലെടുത്ത് ഫേസ്ബുക്ക് പേജുകൾ
പരാതിയെ തുടര്‍ന്ന് എസ്. ശര്‍മ്മ എം. എല്‍. എ. കേന്ദ്രം സന്ദര്‍ശിക്കുകയും കൂടുതല്‍ സൗകര്യങ്ങളോടെ ആരോഗ്യകേന്ദ്രം പുതുക്കി പണിയാന്‍ രണ്ട് കോടി രൂപ എല്‍.എന്‍.ജി.യില്‍ നിന്നും ലഭ്യമാകുമെന്ന ഉറപ്പും ലഭിച്ചിരുന്നു. എന്നാൽ ഒരു ഡോക്ടര്‍ ഉച്ച വരെ മാത്രം സേവനം ചെയ്യുന്ന ഒരു ആരോഗ്യ കേന്ദ്രത്തിനായി ഇത്രയും തുക മാറ്റി വയ്ക്കാനാകില്ലെന്ന് വ്യക്തമാക്കി പിന്നീട് ഈ തീരുമാനത്തിൽ നിന്നും പിൻവാങ്ങുകയായിരുന്നു.
Post Your Comments