ന്യൂഡല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വന്‍ തിരിച്ചടി. അഞ്ച് സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ബാക്കി നാല് സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും പശ്ചിമബംഗാളില്‍ ജയിച്ചു.
കേരളം ഉള്‍പ്പെടെ 16 സംസ്ഥാനങ്ങളിലെ 58 രാജ്യസഭാ സീറ്റുകളിലേക്കാണ് ഇന്നു വോട്ടെടുപ്പ് നടന്നത്. 33 പേരെ എതിരില്ലാതെ തിരഞ്ഞെടുത്തതിനാല്‍ 25 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് നാല് മണിയോടെ അവസാനിച്ചത്.
also read: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കൂറുമാറ്റം
അഞ്ചു മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചു. അതിനിടെ ഉത്തര്‍പ്രദേശിലും കര്‍ണാടകയിലും വോട്ടെണ്ണല്‍ തടസപ്പെട്ടു. ബാലറ്റ് പേപ്പറിനെ ചൊല്ലി ബി.എസ്.പി അംഗങ്ങള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് ഉത്തര്‍പ്രദേശില്‍ വോട്ടെണ്ണല്‍ നിര്‍ത്തിവച്ചത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് പ്രാകരമാണ് വോട്ടെണ്ണല്‍ നിര്‍ത്തിവച്ചത്.
Post Your Comments