Latest NewsIndiaNews

വധുവിനായുള്ള റിയാലിറ്റി ഷോയ്ക്കിടെ താൻ വിവാഹിതനാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടൻ ആര്യ

ചെന്നൈ: വധുവിനെ തേടിയുള്ള വിവാദ റിയാലിറ്റി ഷോയ്ക്കിടെ നടൻ ആര്യയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. താന്‍ മുന്‍പ് വിവാഹിതനായിരുന്നു എന്നാണ് ആര്യ പറഞ്ഞത്. മാത്രമല്ല അത് പാതിവഴിയില്‍ ഉപേഷിക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ചും നടന്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഏഴ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ താന്‍ ഒരു പെണ്‍കുട്ടിയുമായി വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ഒരുമാസം കഴിഞ്ഞ് രജിസ്ട്രേഷന്‍ പൂര്‍ണമാക്കാന്‍ സാധിച്ചിരുന്നില്ലെന്നുമാണ് ആര്യ പറഞ്ഞത്.

ഇതിന്റെ കാരണമായി നടൻ പറയുന്നത് പെൺകുട്ടിയുടെ വീട്ടുകാർ എതിർപ്പുമായി എത്തിയെന്നാണ്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തടസമായി വന്നതോടെയായിരുന്നു വലിയ സമ്മര്‍ദ്ദത്തിനൊടുവില്‍ താൻ ആ വിവാഹം വേണ്ടെന്ന് വെച്ചതെന്നും ആര്യ പറഞ്ഞു. തന്നെ മാനസികമായി തളര്‍ത്തിയ ഏറ്റവും വലിയ കാര്യമായിരുന്നു ഇത്. അക്കാലത്ത് തന്റെ സിനിമകള്‍ വിജയിക്കുന്നുണ്ടോയെന്നോ ബോക്സോഫീസിലെ അവസ്ഥയെ കുറിച്ചോ പോലും താന്‍ അറിഞ്ഞിരുന്നില്ലെന്നും ആര്യ വ്യക്തമാക്കുന്നു.

ആര്യയുടെ എങ്ക വീട്ടു മാപ്പിളൈ എന്ന പരിപാടിയെപ്പറ്റി നിരവധി പരാതികളാണ് ഇതിനകം ലഭിച്ചിരിക്കുന്നത്. പെണ്‍കുട്ടികളെ മോശമായി ചിത്രീകരിച്ചെന്ന് കാണിച്ച്‌ സാമൂഹിക പ്രവര്‍ത്തക ജാനകി അമ്മാള്‍ മദ്രാസ് ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഷോ നിര്‍ത്തി വെക്കണമെന്ന ആവശ്യമായിരുന്നു ഇവര്‍ മുന്നോട്ട് വെച്ചത്. സ്ത്രീകളെ കച്ചവട വത്കരിക്കുകയും സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് എതിരായി പ്രവര്‍ത്തിക്കുന്ന ഇതുപോലെയുള്ള പരിപാടികള്‍ സംസ്കാരത്തിന് ചേരുന്നതല്ലെന്നുമാണ് പരാതിയില്‍ പറഞ്ഞിരുന്നത്.

ഏപ്രിൽ 1 നു കേസ് വീണ്ടും പരിഗണിക്കാനിരിക്കുമ്പോഴാണ് ആര്യയുടെ പുതിയ വിവാദ വെളിപ്പെടുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button