Latest NewsKerala

സി.പി.എം പ്രവര്‍ത്തകയുടെ വീടിന് നേരെ കല്ലേറ്

കണ്ണൂര്‍: സി.പി.എം പ്രവര്‍ത്തകയുടെ വീടിന് നേരെ കല്ലേറ്. നിര്‍ദ്ദിഷ്ട ബൈപ്പാസ് പദ്ധതിയ്ക്കെതിരെ വയല്‍ക്കിളി സമരം നടക്കുന്ന കണ്ണൂരിലെ കീഴാറ്റൂരില്‍ സമര പ്രവര്‍ത്തകന്‍ ബിജേഷിന്റെ ഭാര്യയും സി.പി.എം കീഴാറ്റൂര്‍ വടക്ക് ബ്രാഞ്ച് അംഗവുമായ ടി.അനിതയുടെ വീട്ടിലാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. വീടിന്റെ ചില്ലുകള്‍ ആക്രമണത്തില്‍ തകര്‍ന്നു. വീട്ടില്‍ നിന്നും ഭീഷണിക്കത്തും ലഭിച്ചതായും സൂചന. സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. വയല്‍ക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിന് നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായി. ഈ സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചത് ഇപ്പോള്‍ ആക്രമണം നടന്ന വീട്ടില്‍ നിന്നായിരുന്നു ശേഖരിച്ചത്

ALSO READ ;ഏറ്റവും വലിയ ഭൂചലനം അടുത്ത മാസം ഇന്ത്യയില്‍ ഉണ്ടാകും : പ്രചാരണം സംബന്ധിച്ച് ഔദ്യാഗിക അറിയിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button