Latest NewsNewsGulf

പ്രവാസി ഡ്രൈവർക്ക് 6 വർഷങ്ങൾക്ക് ശേഷം മാതാപിതാക്കളെ കാണാൻ അവസരമൊരുക്കി ദുബായ്

ദുബായ്: മാതാപിതാക്കളുമായി 6 വർഷമായി പിരിഞ്ഞു താമസിച്ച ടാക്സി ഡ്രൈവർക്ക് മാതൃദിനത്തിൽ വീണ്ടും ഒരു കൂടി കാഴ്ചയ്ക്ക് അവസരം ഒരുക്കി ജനറൽ ഡയറക്ടറേറ് ഓഫ് റസിഡൻസി ആൻഡ് ഫോറിങ് അഫേഴ്‌സ്( GDRFA).

6 വർഷമായി പാകിസ്ഥാൻ സ്വദേശിയായ ഡ്രൈവർ ദുബായ് ഗവണ്മെന്റിന്റെ കീഴിലുള്ള സ്ഥാപനത്തിൽ ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു, ഇയാളുടെ കുടുംബം ഇപ്പോഴും പാകിസ്ഥാനിൽ തന്നെയാണ്. വെറും 4 മണിക്കൂർ മാത്രം നീണ്ടു നിന്ന കൂടി കാഴ്ച വളരെ വികാര ഭരിതമായിരുന്നു.

read also: ഹാപ്പിനസ് ഡേയിൽ ദുബായ് വിമാനത്താവളത്തിലെത്തുന്നവരെ കാത്തിരിക്കുന്നത് ഒരു സന്തോഷവാർത്ത

മക്കയിൽ ഉംറയ്‌ക്കെത്തിയ മാതാപിതാക്കൾ തിരികെ പാകിസ്ഥാനിൽ പോകുന്നതിനു മുൻപായി ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ വച്ചായിരുന്നു കണ്ടുമുട്ടിയത്. മക്കയിൽ എത്തി മടങ്ങുന്ന മാതാപിതാക്കളുടെ വിവരം അധികൃതർക്ക് ലഭിച്ചതിനെത്തുടർന്നാണ് ഇത്തരം ഒരു കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്. തുടർന്ന് ജി.ഡി.ആർ.എഫ്.എയുമായി ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിക്കുകയും അടിയന്തരമായി ടെർമിനലിൽ വച്ച് ഒരു കണ്ടുമുട്ടുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button