Latest NewsNewsIndia

ഒന്നരവയസുകാരിയെ ദാരുണമായി കൊലപ്പെടുത്തിയത് ആഭരണങ്ങള്‍ കവര്‍ന്നെടുക്കാനോ?

കോപ്പല്‍: ഒന്നരവയസുകാരിയെ ദാരുണമായി കൊലപ്പെടുത്തിയത് ആഭരണങ്ങള്‍ക്ക് വേണ്ടി മോഷണം നടത്തുന്നതിനിടെ. കര്‍ണാടകയിലെ യെല്‍ബര്‍ഗയിലെ യദിയാപൂരിലാണ് ദാരൂണമായ സംഭവം നടന്നത്. വീട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പ്രതിഭ എന്ന കുട്ടിയെ അയല്‍ക്കാരിയായ അമ്പാവ എന്ന സ്ത്രീ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

നാലായിരം രൂപയോളം വരുന്ന ആഭരണങ്ങള്‍ കവരുന്നതിന് വേണ്ടിയാണ് അമ്പാവ പിഞ്ചു കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നതെന്ന് പോലീസിനോട് പറഞ്ഞു. പലഹാരം കാണിച്ചാണ് കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്നതെന്നും പിന്നീട് ആഭരണങ്ങള്‍ ഊരിയെടുത്ത ശേഷം കൊലപ്പെടുത്തി, ശരീരം വീട്ടില്‍ ഒളിപ്പിക്കുകയായിരുന്നെന്നും അവര്‍ പോലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു.

also Read : ഡേകെയറിലെ കൊല : മകന്‍ അറസ്റ്റില്‍ : മകനില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

മകളെ കാണാതായതിനെ തുടര്‍ന്ന് പ്രതിഭയുടെ പിതാവും കുടുംബാംഗങ്ങളും തിരച്ചില്‍ നടത്തുന്നതിന്‍റെ ഭാഗമായി അടുത്തുള്ള വീടുകളില്‍ എത്തിയ ഇവര്‍ അമ്പാവയുടെ വീട്ടിലും എത്തിയിരുന്നു. എന്നാല്‍ കുട്ടിയെ താന്‍ കണ്ടിട്ടില്ലെന്നും ഇങ്ങോട്ടേക്ക് വന്നിട്ടില്ലെന്നുമാണ് ഇവര്‍ പറഞ്ഞത്. എന്നാല്‍ ഇവരുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ ബന്ധുക്കള്‍ വീട്ടില്‍ ബലമായി കയറി പരിശോധിക്കുകയായിരുന്നു.

തുടര്‍ന്ന് വീട്ടില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ പ്രതിഭയുടെ മൃതദേഹം വീട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സംഭവസ്ഥലത്തെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button