Latest NewsNewsGulf

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ദൃശ്യങ്ങള്‍ ആദ്യമായി പുറത്തേക്ക്

റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ദൃശ്യങ്ങള്‍ ആദ്യമായി പുറത്തേക്ക്. മുഹമ്മദ് ബിന്‍ സല്‍മാന്‍റെ ഓഫീസ് ദൃശ്യങ്ങളാണ് ആദ്യമായി ലോകത്തിന് മുന്നിലേക്ക് എത്തിയത്. അമേരിക്കന്‍ ചാനല്‍ അവതാരക നോറ ഒ ഡോണെല്‍ അവതരിപ്പിക്കുന്ന 60 മിനിട്ട് എന്ന അഭിമുഖ ശേഷമാണ് സൗദി കിരീടാവകാശി തന്‍റെ ഓഫീസും ചിത്രീകരിക്കാന്‍ അനുവാദം നല്‍കിയത്. ഇതുവരെ അതിനുള്ള അനുവാദം മുഹമ്മദ് ബിന്‍ സആര്‍ക്കും നല്‍കിയിരുന്നില്ല.

Also Read : രാജ്യത്ത് സ്ത്രീപുരുഷ വിവേചനം ഉണ്ടാകില്ല, സ്ത്രീകൾക്ക് ഇഷ്ടമുള്ള വസ്ത്രം തെരഞ്ഞെടുക്കാം -സൗദി കിരീടാവകാശിയുടെ തീരുമാനം മാതൃകയാക്കേണ്ടത്

മികച്ച ഫ്ളോറിങ്ങും പെയിന്റിംഗും അലങ്കാരവസ്തുക്കളും പ്രത്യേകതരം ഫര്‍ണിച്ചറുകളും ഉള്‍പ്പെടെ മിഴിവുറ്റ കാഴ്ചയാണ് ഓഫീസ് ഒരുക്കുന്നത്. ഇതോടനുബന്ധിച്ച്‌ സ്വീകരണമുറിയും ചര്‍ച്ചകള്‍ക്കായുള്ള മുറിയുമുണ്ട്. രാജകീയ വസ്ത്രങ്ങള്‍ ഒന്നും ഇല്ലാതെയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്‍റെ ഓഫീസ് വീഡിയോയിലൂടെ കാണിച്ചു തരുന്നത്.

അതോടൊപ്പം തന്‍റെയും ഓഫീസിന്‍റെയും മന്ത്രിസഭയുടെയും പ്രവര്‍ത്തനങ്ങള്‍ എംബിഎസ് നോറയ്ക്ക് മുന്‍പാകെ വിശദീകരിക്കുകയും ചെയ്തു. സൗദി കിരീടാവകാശിയുടെ നേതൃത്വത്തില്‍ നടന്ന പൊതു നിക്ഷേപക നിധി സംബന്ധിച്ച മന്ത്രിതല ചര്‍ച്ചയിലും നോറയുടെ സാന്നിധ്യമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button