അഫ്ഗാനിസ്ഥൻ: ഈ കുഞ്ഞിനെ മുലയൂട്ടുന്നത് സ്വന്തം അമ്മതന്നെയാണ്. ഫോട്ടോ ഷൂട്ടാണെന്ന് കരുതരുത്. പരീക്ഷ എഴുതുന്നതിനിടെ തന്റെ കുഞ്ഞ് കരയുന്നത് കേട്ട അമ്മയ്ക്ക് അത് സഹിക്കാനായില്ല. പുറകിലേക്ക് മാറിയിരുന്ന് തന്റെ കുഞ്ഞിന് പാല് നൽകികൊണ്ട് പരീക്ഷ എഴുതി. ഇതാണ് യഥാർത്ഥ മാതൃത്വം.
ഈ അമ്മ കുഞ്ഞിന് മുലയൂട്ടുന്ന ചിത്രം കാട്ടുതീ പോലെയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. 25 വയസ്സുകാരിയായ ജഹാൻ താബ് ആണ് ചിത്രത്തിലെ അമ്മപരീക്ഷാഹാളിലെ തറയിലിരുന്ന് കുഞ്ഞിനെ പാലൂട്ടിക്കൊണ്ട് പരീക്ഷയെഴുതിയ ജഹാന്റെ ചിത്രം പങ്കുവെച്ചത് പരീക്ഷാഹാളിന്റെ മേൽനോട്ടച്ചുമതലയുള്ള യാഹ്യ ഇർഫാനാണ്. നില്ലിസിറ്റിയിലെ നസിർക്ക്ഹൊസാരൊ ഹയർ എജ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ സോഷ്യൽസ്റ്റഡീസ്കോഴ്സിനുവേണ്ടിയുള്ള കന്‍കോർ എന്ന പ്രവേശനപ്പരീക്ഷ എഴുതാനെത്തിയതായിരുന്നു ജഹാൻ.
also read:കുഞ്ഞിന് മുലയൂട്ടിക്കൊണ്ട് യോഗ ചെയ്യുന്നൊരമ്മ, വൈറലായി ചിത്രങ്ങള്‍
ചിത്രത്തിന് അനുകൂലമായ പ്രതികരണങ്ങളാണ് മാത്രമാണ് ലോകത്തെങ്ങും ലഭിക്കുന്നത്. ജഹാൻ എടുത്ത തീരുമാനത്തെ ലോകമെങ്ങുമുള്ള അമ്മമാർ പിന്തുണച്ചു. ചിലരൊക്കെ കണ്ടു പഠിക്കേണ്ടതും ഇതാണ്. മാതൃത്വവും മുലയൂട്ടലുമൊക്കെ ശെരിക്കുമ്പ എന്താണെന്ന് ചിരിച്ചറിവില്ലാത്തവർ ഒരു നിമിഷം ഈ ചിത്രത്തിലോട്ട് നോക്കിയാൽ മതിയാകും.
Post Your Comments