Latest NewsInternational

സിനിമാ തിയേറ്ററിലെ കസേരയ്ക്കിടയില്‍ തല കുടുങ്ങിയ യുവാവിന് സംഭവിച്ചത്

ലണ്ടന്‍: സിനിമാ തിയേറ്ററിലെ കസേരയ്ക്കിടയില്‍ തല കുടുങ്ങി യുവാവിന് ദാരുണാന്ത്യം. ബര്‍മിങ്ഹാം സിറ്റി എന്റര്‍ടെയ്ന്‍മെന്റ് കോംപ്ലക്സിലെ വ്യൂ സിനിമാ തീയേറ്ററില്‍ വെച്ചാണ് അതിദാരുണമായ സംഭവം നടന്നത്. താഴെ വീണ മൊബൈല്‍ ഫോണ്‍ എടുക്കാനുള്ള ശ്രമത്തിനിടെ കസേരയ്ക്കിടയില്‍ തല കുടുങ്ങി. ശേഷം സീറ്റിനോട് ചേര്‍ന്നുള്ള ഫൂട്ട്റെസ്റ്റ് വീണ് ക്ഷതമേറ്റു. യുവാവ് അപകടത്തില്‍പ്പെട്ടതറിഞ്ഞ് കൂടെയുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും പരാജയപെട്ടു. തുടര്‍ന്ന് ഫൂട്ട്റെസ്റ്റ് തകര്‍ത്ത ശേഷമാണ് ഇയാളെ പുറത്തെടുത്ത്. തല കുടുങ്ങിയ വെപ്രാളത്തിനിടെ ഇയാള്‍ക്ക് ഹൃദയസ്തംഭനമുണ്ടായതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മരിച്ച യുവാവിനെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.

ALSO READ ;കോടിക്കണക്കിന് ബില്‍ ദുബായ് അശുപത്രി ഉപേക്ഷിച്ചു, നിറമനസ്സോടെ യുവതി നാട്ടിലേക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button