മക്ക : വരുന്ന ഹജ്ജിനായി കൂടുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി ഹജ്ജ് ഉംറ മന്ത്രാലയം. ഈ വര്‍ഷത്തെക്കാള്‍ കൂടുതല്‍ ആളുകള്‍ അടുത്ത ഹജ്ജില്‍ പങ്കെടുക്കുമെന്നതിനാല്‍ സേവനം കൂടുതല്‍ ശക്തമാക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
വരുന്ന ഹജ്ജ് തീര്‍ഥാടകര്‍ക്ക് സേവനം ചെയ്യുന്നതിനായി 235 സര്‍വീസ് ഏജന്‍സികള്‍ക്ക് ലൈസെന്‍സ് അനുവദിച്ചു.തീര്‍ഥാടകരുടെ താമസ സൗകര്യത്തെക്കുറിച്ചറിയാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കി.
Read also:ആധാർ കേസ് ഇന്നും സുപ്രീം കോടതിയിൽ
പത്ത് ലക്ഷത്തോളം തീര്‍ഥാടകര്‍ക്ക് താമസിക്കാവുന്ന ഹോട്ടലുകള്‍ മക്കയില്‍ സജീവമാണ്. 134 ട്രാന്‍സ്പോര്‍ട്ട് കമ്പനികളാണ് ഹാജിമാര്‍ക്ക് യാത്രാ സൗകര്യം ഒരുക്കുക. 334,000 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന ബസ് മക്കയില്‍ എല്ലാദിവസവും സജീവമായിരിക്കും.
Post Your Comments