തിരുവനന്തപുരം: കുളച്ചലില്‍ പൊങ്ങിയ മൃതദേഹം കാണാതായ വിദേശ വനിത ലീഗയുടെതല്ലെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ലീഗയെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മാര്‍ച്ച് 14 നാണ് ഇവരെ കാണാതാകുന്നത്. ഇന്നലെയാണ് കന്യാകുമാരി കുളച്ചലില്‍ മൃതദേഹം പൊങ്ങിയത്. ഇത് കാണാതായ വിദേശ വനിതയുടെതാണെന്ന് സംശയം ഉയര്‍ന്നത്തോടെ ബന്ധുക്കള്‍ കുളച്ചലില്‍ എത്തി അതു ലീഗയല്ല എന്നു സ്ഥിരീകരിക്കുകയായിരുന്നു. തിരുവനന്തപുരം പോത്തന്‍കോട് ആയൂര്‍വേദ കേന്ദ്രത്തില്‍ മാനസിക സമ്മര്‍ദ്ദത്തിനും ഡിപ്രഷനുമായി ചികിത്സയ്ക്കെത്തിയതായിരുന്നു ഇവര്‍.
യോഗ പഠനത്തിനായി സഹോദരിയും ഒപ്പം ഉണ്ടായിരുന്നു. അധികമാരോടും സംസാരിക്കുകയും ഇടപഴകുകയും ചെയ്യാത്ത സ്വഭാവമാണ് ഇവരുടേത്. അമൃതാനന്ദമയിയുടെ ആശ്രമത്തില്‍ താമസിക്കാനാണ് ഇവര്‍ ആദ്യം എത്തിയത് എന്നു പറയുന്നു. എന്നാല്‍ ആശ്രമത്തിന്റെ അന്തരീക്ഷത്തോടു പൊരുത്തപ്പെടാന്‍ കഴിയാതെ വന്നതോടെ അവിടുന്നു വര്‍ക്കലയിലേയ്ക്കും പിന്നീട് പോത്തന്‍കോട് ആശുപത്രിയിലേയ്ക്കും എത്തുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കഴിഞ്ഞ 14 ന് പോത്തന്‍കോടു നിന്നു കോവളത്തേയ്ക്ക് ഇവരെ ഓട്ടോയില്‍ കൊണ്ടു വിട്ടിരുന്നു എന്ന് ഓട്ടോ ഡ്രൈവര്‍ മൊഴി നല്‍കി.
കോവളത്ത് എത്തിയതിനു ശേഷമാണ് ഇവരെ കാണാതാകുന്നത്. പോകുമ്പോള്‍ മൊബൈല്‍ ഫോണോ പാസ്പോര്‍ട്ടോ എടുത്തിരുന്നില്ല. ഓട്ടോ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോസ്റ്റ് ഗാഡിന്റെ സഹായത്തോടെ പോലീസ് തിരിച്ചില്‍ നടത്തിയിരുന്നു. അന്വേഷണത്തില്‍ ഫലം കാണാത്തതിനെ തുടര്‍ന്നു ലീഗയുടെ ഭര്‍ത്താവ് ആഡ്രൂസ് ഭാര്യയെ കണ്ടെത്തുന്നവര്‍ക്ക് ഒരു ലക്ഷം രുപ പരിതോഷികം പ്രഖ്യാപിച്ചു. കടുത്ത ഡിപ്രഷന് അടിമയായിരുന്നു ഇവര്‍. മൂന്നു തവണ ആത്മഹത്യയ്ക്കു ശ്രമിച്ചിട്ടുണ്ട്. നാലു വര്‍ഷം മുമ്ബാണു ലിത്വാനിയ സ്വദേശിയായ ലീഗ ഐറിഷ് സ്വദേശിയായ ആന്‍ഡ്രു ജോര്‍ദാനെ വിവാഹം കഴിക്കുന്നത്.
Post Your Comments