Latest NewsKeralaNews

കേ​ര​ള കോ​ണ്‍​ഗ്ര​സു​മാ​യു​ള്ള സ​ഹ​ക​ര​ണ​ത്തി​ല്‍ സി​പി​ഐ നി​ല​പാ​ടി​ല്‍ മാ​റ്റ​മില്ല; കാ​നം രാ​ജേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: സി​പി​ഐ നി​ല​പാ​ടി​ല്‍ മാ​റ്റ​മി​ല്ലെ​ന്നു പാ​ര്‍​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. കേ​ര​ള കോ​ണ്‍​ഗ്ര​സു​മാ​യു​ള്ള സ​ഹ​ക​ര​ണ​ത്തെ സംബന്ധിച്ചാണ് കാനത്തിന്റെ വെളിപ്പെടുത്തൽ. ചെ​ങ്ങ​ന്നൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ക്കാ​ന്‍ മാ​ണി​യു​ടെ ആ​വ​ശ്യ​മി​ല്ല. മാത്രമല്ല എ​ല്‍​ഡി​എ​ഫ് മാ​ണി​യി​ല്ലാ​തെ മുമ്പും വി​ജ​യി​ച്ചി​ട്ടു​ണ്ടെ​ന്നും കാ​നം വ്യ​ക്ത​മാ​ക്കി. കേ​ര​ള കോ​ണ്‍​ഗ്ര​സു​മാ​യി സ​ഹ​ക​രി​ക്കാ​ന്‍ എ​ല്‍​ഡി​എ​ഫ് നേ​തൃ​യോ​ഗ​ത്തി​ല്‍ ധാ​ര​യാ​യെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ളോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

read also: അ​ഴി​മ​തി​ക്കാ​രെ തൈ​ലം പൂ​ശി മു​ന്ന​ണി​യി​ലെ​ടു​ക്കാ​ൻ നോ​ക്കേ​ണ്ടെന്ന് കാ​നം രാ​ജേ​ന്ദ്ര​ൻ

മാത്രമല്ല ചെ​ങ്ങ​ന്നൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സു​മാ​യി സ​ഹ​ക​രി​ക്കു​ന്ന വി​ഷ​യ​ത്തി​ല്‍ കേ​ന്ദ്ര​നേ​തൃ​ത്വം തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്നും കാ​നം വ്യ​ക്ത​മാ​ക്കി. നേ​ര​ത്തെ, എ​ല്‍​ഡി​എ​ഫ് നേ​തൃ​യോ​ഗ​ത്തി​ല്‍ ചെ​ങ്ങ​ന്നൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സു​മാ​യി സ​ഹ​ക​രി​ക്കാ​ന്‍ ധാ​ര​ണ​യാ​യെ​ന്ന ത​ര​ത്തി​ല്‍ റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച തീ​രു​മാ​നം ഡ​ല്‍​ഹി എ​കെ​ജി ഭ​വ​നി​ല്‍​ചേ​ര്‍​ന്ന സി​പി​എം, സി​പി​ഐ നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് കൈ​ക്കൊ​ണ്ട​തെ​ന്നു മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button