Latest NewsNewsSports

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യക്കെതിരെ കേസ്

ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഇന്ത്യന്‍ ഓള്‍റൗണ്ടറുമായ ഹര്‍ദ്ദിക് പാണ്ഡ്യക്കെതിരെ പോലീസ് കേസ്. ഭരണഘടനാ ശില്പി ഡോ. ബിആര്‍ അംബേദ്ക്കറിനെ അപമാനിക്കുന്ന തരത്തില്‍ ട്വീറ്റ് ചെയ്തതിനാണ് കേസ്. അംബേദ്ക്കറിനെ ലക്ഷ്യമിട്ട് കഴിഞ്ഞ വര്‍ഷം അവസാനം താരം നടത്തിയ ട്വീറ്റാണ് വിവാദമായിരിക്കുന്നത്. ‘ഏത് അംബേദ്ക്കര്‍? ഇന്ത്യയുടെ നിയമം എഴുതിയുണ്ടാക്കിയ ആളെയാണോ അതോ സംവരണം എന്ന രോഗം ഇന്ത്യ മുഴുവന്‍ വ്യാപിപ്പിച്ച ആളാണോ” എന്നായിരുന്നു 2017 ഡിസംബര്‍ 26 ന് പാണ്ഡ്യയുടെ ട്വീറ്റ്.

ഡി ആര്‍ മേഘ്‌വാള്‍ എന്നയാളുടെ പൊതു താല്‍പ്പര്യ ഹര്‍ജിയില്‍ പ്രത്യേക കോടതിയുടെ നിര്‍ദേശാനുസരണം ബുധനാഴ്ചയാണ് പൊലീസ് താരത്തിനെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പാണ്ഡ്യയെ പോലെ പ്രശസ്തനായ ഒരാള്‍ ഒരിക്കലും ഭരണഘടനയെയോ അതിന്റെ ശില്‍പ്പിയേയും അപമാനിക്കാന്‍ പാടില്ലായിരുന്നെന്നും അതിലൂടെ ഒരു സമൂഹത്തിന്റെ മുഴുവന്‍ വികാരത്തെയാണ് താരം വ്രണപ്പെടുത്തിയതെന്നും മേഘ്വാള്‍ പറയുന്നു.

രാജസ്ഥാനിലെ രാഷ്ട്രീയ ഭീം സേനാ അംഗം കൂടിയാണ് ഡി ആര്‍ മേഘ്‌വാള്‍. അംബേദ്ക്കറെ അപമാനിച്ചതിലൂടെ അദ്ദേഹത്തിന്റെ സമുദായത്തിന്റെ വികാരം കൂടിയാണ് വ്രണപ്പെടുത്തിയതെന്ന് പരാതിക്കാരന്‍ പറയുന്നു. അംബേദ്ക്കറിനെ പോലെ ഒരു വ്യക്തിത്വത്തെ അപമാനിക്കുന്നത് വഴി അക്രമം പടര്‍ത്താനും സമൂഹത്തെ ഭിന്നിപ്പിക്കാനുമുള്ള ശ്രമമായി കാണണമെന്ന് അഭിഭാഷകന്‍ കൂടിയായ മേഘ്‌വാള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button