പത്തൊന്‍പത്കാരിയായ ജെസ്സ് ബാനിക്കിന്‍റെ തലച്ചോറിലെ ശസ്ത്രക്രിയ നടക്കുന്ന സമയം അവളെ ബോധ്ംകെടുത്തിയിരുന്നില്ല.
പൂര്‍ണ ബോധത്തോടെയാണ് സര്‍ജറി നടന്നത്. അതിനിടയില്‍ ഓപ്പറേഷന്‍ തീയേറ്ററിനുള്ളില്‍ വെച്ച് സെല്‍ഫി പകര്‍ത്തി അയച്ചതിന്റെ സ്‌ക്രീന്‍ഷോട്ടുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
ജെസ്സിന് നാല് വയസുമുതല്‍ തുടങ്ങിയ അസുഖത്തിനായിരുന്നു ശസ്ത്രക്രിയ കഴിഞ്ഞ് പത്ത് വര്‍ഷത്തിനിടെ രണ്ട് സര്‍ജറികള്‍ കഴിഞ്ഞു. മെല്‍ബണിലെ റോയല്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലാണ് സര്‍ജറി നടന്നത്. അമ്മയ്ക്കാണ് ജെസ്സ് മെസേജ് അയച്ചത്. എല്ലാം നന്നായി പോകുന്നുവെന്ന് ഓപ്പറേന്‍ തീയേറ്ററില്‍ നിന്നയച്ച മെസേജില്‍ പറയുന്നു.
Also Read : കരിയറും ജീവിതവും ഒരുമിച്ച നിമിഷം, ശസ്ത്രക്രിയയിലൂടെ സ്വന്തം കൈകളാല്‍ കുഞ്ഞിനെ പുറത്തെടുത്ത് അമ്മ
അവസാനം നടന്ന സര്‍ജറിയില്‍ ബോധം കെടുത്തിയിരുന്നില്ല. ഇതിനിടെയിലാണ് തന്റെ ഫോണില്‍ സെല്‍ഫി പകര്‍ത്തി വീട്ടുകാര്‍ക്ക് അയച്ചു കൊടുത്തത്. തലച്ചോറിലെ സ്പീച്ച് അന്റ് മൂവ്‌മെന്റ് പാര്‍ട്ടിനെ സംരക്ഷിക്കാനാണ് ബോധം കെടുത്താതെയുള്ള സര്‍ജറി നടത്തിയത്. സര്‍ജറി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവര്‍ക്കും പേടിയാണെന്ന് ജെസ്സ് പറയുന്നു. സര്‍ജറിയില്‍ സംഭവിക്കുന്നതെല്ലാം തനിക്ക് അറിയാന്‍ സാധിക്കുന്നുണ്ടായിരുന്നുവെന്നും ജെസ്സ് പറയുന്നു.
Post Your Comments